ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണല്‍: ആന്‍ഡി മറേ പുറത്ത്; വീഴ്‌ത്തിയത് റഷ്യന്‍ താരം

Published : Jan 03, 2019, 08:40 AM ISTUpdated : Jan 03, 2019, 08:42 AM IST
ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണല്‍: ആന്‍ഡി മറേ പുറത്ത്; വീഴ്‌ത്തിയത് റഷ്യന്‍ താരം

Synopsis

റഷ്യന്‍  താരം ഡാനില്‍ മെദ്വദേവ് ആണ് മറേയെ വീഴ്ത്തിയത്. സെപ്റ്റംബറിന് ശേഷം മറേയുടെ ആദ്യ ടൂര്‍ണമെന്‍റാണിത്.

ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണല്‍ ടെന്നിസില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറേ പുറത്ത്. റഷ്യന്‍  താരം ഡാനില്‍ മെദ്വദേവ് ആണ് മറേയെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം.

സ്കോര്‍ 7-5, 6-2. സെപ്റ്റംബറിന് ശേഷം മറേയുടെ ആദ്യ ടൂര്‍ണമെന്‍റാണിത്. പരിക്ക് കാരണം കഴിഞ്ഞ വര്‍ഷം ആറ് ടൂര്‍ണമെന്‍റില്‍ മാത്രം കളിച്ച മറേ ലോക റാങ്കിംഗില്‍ നിലവില്‍ 240-ാം സ്ഥാനത്താണ്. ആദ്യ റൗണ്ടില്‍ മറേ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിംസ് ഡക്ക്‍വ‍ര്‍ത്തിനെ തോല്‍പിച്ചിരുന്നു. സ്കോര്‍ 6-3, 6-4.

ഇതേസമയം ടൂര്‍ണമെന്‍റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍മാറി. ഇടത് തുടയ്ക്കേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നദാല്‍ പറഞ്ഞു.

PREV
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ