ദേശീയ യൂത്ത് മീറ്റില്‍ അനുമോള്‍ തമ്പിക്ക് ദേശീയ റെക്കോര്‍ഡ്

By Web DeskFirst Published May 26, 2016, 8:15 AM IST
Highlights

 

കോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത് ലറ്റിക്‌സ് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ തുടങ്ങി. കേരളത്തിന്റെ അനുമോള്‍ തമ്പി 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. യൂത്ത് മീറ്റിലും റെക്കോര്‍ഡിട്ടതോടെ ഈ സീസണിലെ അനുമാളിന്റെ റെക്കോര്‍ഡ് നേട്ടം മൂന്നായി. ആയിരത്തഞ്ഞൂറിലും മുവ്വായിരത്തിലും ഇക്കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായിക മേളയിലാണ് അനുമോള്‍ റെക്കോര്‍ഡിട്ടത്.

പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കേരളത്തിന്റെ അനുമോള്‍ തമ്പി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. 2013ല്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി ജാദവ് കുറിച്ച റെക്കോര്‍ഡാണ് അനുമോള്‍ തിരുത്തിയത്. സമയം 10.00.20 മിനുട്ട്. കേരളത്തിന്റെ അലീഷ പി ആര്‍ ഇട്ട മീറ്റ്‌ റെക്കോര്‍ഡു ഇതോടെ പഴങ്കഥയായി. ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പക്ഷെ കേരളം തിരിച്ചടി നേരിട്ടു. കേരളത്തിന്റെ അജിത് പിഎന്നിന് ഈ ഇനത്തില്‍ അഞ്ചാംസ്ഥാനത്തെത്താനേ കഴിഞ്ഞൂള്ളൂ. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന്റെ ടി ആരോമലിന് വെള്ളിയാണ് കിട്ടിയത്.ഈ ഇനത്തില്‍ ഹരിയാനയുടെ ഗുര്‍ദ്ദീപ് സിംഗിനാണ് സ്വര്‍ണ്ണം. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് പിറ്റിലും കേരളത്തിന് ആദ്യദിനം നിരാശയായിരുന്നു. മെഡല്‍ പ്രതീക്ഷിയായിരുന്ന മേഘമറിയം മാത്യു നിരാശപ്പെടുത്തി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്റെ കശ്‌നാര്‍ ചൗധരിക്കാണ് സ്വര്‍ണ്ണം.

 

click me!