
സമീപകാലത്ത് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇത്രമാത്രം ആഘോഷിച്ച പ്രണയവും വിവാഹവും വേറെയുണ്ടാകില്ല. ഒരാൾ കളിമൈതാനത്ത് ബാറ്റുകൊണ്ടും നേതൃഗുണം കൊണ്ടും വിജയങ്ങളുടെ പടിചവിട്ടി ആരാധക ലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് കയറിപ്പോയവൻ. പ്രണയ ജോഡിയായി എത്തിയതും ഇപ്പോൾ ജീവിത പങ്കാളിയായി മാറിയതും ബോളിവുഡിലെ താരസുന്ദരിയും. ഗോസിപ്പുകളിലൂടെ നാമ്പിട്ട് സൗഹൃദകാഴ്ചകളിലൂടെ പൂവിട്ട ആ പ്രണയത്തിന് ശുഭപര്യവസാനമാണ് ആരാധകലക്ഷങ്ങൾ ഒരേ മനസോടെ കാത്തിരുന്നത്. അതാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ പൂവണിഞ്ഞത്.
ഇറ്റലിയിലെ മിലാനില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ നിന്നൊഴിഞ്ഞ് വിരാടും സിനിമാഷൂട്ടിംഗിന് അവധി നല്‍കി അനുഷ്‌കയും തിരക്കുകളില്‍ നിന്നു മാറി നിന്നപ്പോള്‍ തന്നെ ഇരുവരുടേയും വിവാഹം ഉടനുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു സ്ഥിരീകരണം കോലിയോ അനുഷ്‌കയോ ഇവരുമായി ബന്ധപ്പെട്ടവരോ നല്‍കിയിരുന്നില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ ഇരുവരും ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ചപ്പോള്‍ ആണ് സസ്‌പെന്‍സിന് അവസാനമായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!