
കളിക്കളത്തില്‍ പലപ്പോഴും നില വിട്ട് പെരുമാറിയ തനിക്ക് ക്ഷമ പഠിപ്പിച്ചത് അനുഷ്ക ശര്‍മയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കോലി. നിര്‍ണായകമായ സാഹചര്യങ്ങളെ വിദഗ്ദമായി എങ്ങനെ നേരിടണമെന്നത് പഠിപ്പിച്ചതും അനുഷ്കയാണെന്ന് വിരാട് കോലി കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം തന്നെ തനിക്ക് പിന്തുണയുമായി അനുഷ്ക ഒപ്പമുണ്ടായിരുന്നെന്നും മുന്‍പ് പലപ്പോഴും നില വിട്ട് പെരുമാറിയതിനെക്കുറിച്ച് താനിപ്പോള്‍ ബോധവാനാണെന്നും കോലി വിശദമാക്കി.
തനിക്ക് അനുയോജ്യമായ സാഹചര്യങ്ങളെ എങ്ങനെ പൂര്‍ണമായി ഉപയോഗിക്കാമെന്നും നിത്യജീവിതത്തിലെ പല പ്രശ്നങ്ങളെ എങ്ങനെ നിസാരമായി തരണം ചെയ്യാമെന്നും അനുഷ്ക കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തന്നെ പഠിപ്പിച്ചെന്ന് കോലി വ്യക്തമാക്കി. 2014ല്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരങ്ങള്‍ക്കിടയില്‍ വന്ന പല അപവാദങ്ങളും തന്നെ പ്രകോപിപ്പിച്ചിരുന്നുവെന്നും കോലി പറഞ്ഞു.
അന്ന് തന്റെ മാനസിക സമ്മര്‍ദം അനുഷ്ക മനസിലാക്കിയെന്നും അവയെല്ലാം തരണം ചെയ്ത് ഫോം വീണ്ടെടുക്കാന്‍ അനുഷ്കയുടെ നിതാന്തമായ പിന്തുണയുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു. അനുഷ്കയുമായുള്ള ബന്ധം തുറന്ന് പറയാന്‍ പ്രേരിപ്പിച്ചത് സഹാന്‍ ഖാനാണെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!