റയല്‍മാഡ്രിഡിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ?; നിലപാട് വ്യക്തമാക്കി വെംഗര്‍

By Web TeamFirst Published Feb 15, 2019, 9:36 AM IST
Highlights

22 വര്‍ഷം ആഴ്സനല്‍ പരിശീലകനായിരുന്ന വെംഗര്‍, പ്രീമിയര്‍ ലീഗ് വിട്ടതിന് ശേഷം പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പരീശിക പദവിയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് വെംഗര്‍ പറഞ്ഞു

ലണ്ടന്‍: റയൽ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ പരിശീലകപദവി ഏറ്റെടുക്കില്ലെന്ന് ആഴ്സീന്‍ വെംഗര്‍. നേരത്തേ ഒന്നിലധികം തവണ റയലിന്‍റെ ഓഫര്‍ നിരസിച്ചിട്ടുണ്ടെന്നും വെംഗര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് ആണെന്ന് അഭിപ്രായപ്പെട്ട വെംഗര്‍, ചില മൂല്യങ്ങള്‍ കാരണമാണ് ആഴ്സനലില്‍ ദീര്‍ഘവര്‍ഷം തുടര്‍ന്നതെന്നും വ്യക്തമാക്കി.

22 വര്‍ഷം ആഴ്സനല്‍ പരിശീലകനായിരുന്ന വെംഗര്‍, പ്രീമിയര്‍ ലീഗ് വിട്ടതിന് ശേഷം പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പരീശിക പദവിയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് വെംഗര്‍ പറഞ്ഞു. ഏത് ടീമിന്‍റെ പരിശീലകനായാണ് വെംഗര്‍ എത്തുകയെന്നത് കണ്ടറിയണം.

click me!