
ചെന്നൈ: ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിലെ നിരാശ പരസ്യമാക്കി ആര്‍. അശ്വിന്‍. വിന്‍ഡീസിനെതിരായ ഏകദിന ടീമിലേക്ക് തിരിച്ചെത്താമെന്നായിരുന്ന പ്രതീക്ഷ. എന്നാല്‍ അങ്ങനെ സംഭവിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അശ്വിന്‍ അവസാനമായി ഇന്ത്യയുടെ ഏകദിന കുപ്പായമണിഞ്ഞത്. പിന്നീട് കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും അശ്വിന്റ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി.
അശ്വിനൊപ്പം രവീന്ദ്ര ജഡേജയും പുറത്താക്കപ്പെട്ടിരുന്നെങ്കിലും ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലേക്ക് തിരിച്ചെത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോഴാണ് ജഡേജ തിരിച്ചെത്തിയപ്പോള്‍. അവസരം മുതലെടുത്ത ജഡേജ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ വിന്‍ഡീസിനെതിരേ ഏകദിന ടീമിലും സ്ഥാനമുറപ്പിച്ചു. ബാറ്റുക്കൊണ്ടും താരം തിളങ്ങി.
ഇതിനിടെയാണ് അശ്വിന്‍ തന്റെ നിരാശ പ്രകടമാക്കിയത്. എന്നാല്‍ താരം ആരേയും കുറ്റപ്പെടുത്തുന്നില്ല. കുല്‍ദീപിന്റെ ചാഹലിന്റെയും തകര്‍പ്പന്‍ പ്രകടനാണ് ടീമിലെ സ്ഥാനം നഷ്ടമാക്കിയതെന്ന് അശ്വിന്‍ പറഞ്ഞു. അശ്വിന്‍ തുടര്‍ന്നു... ''ഏകദിന ടീമില്‍ നിന്ന് പുറത്തിരിക്കുകയെന്നത് ഒരുപാട് വിഷമമുണ്ടാക്കുന്നു. എന്നാല്‍ കുല്‍ദീപും ചാഹലും മികച്ച പ്രകടനം പുറത്തെടുത്തു. ആരേയും കുറ്റപ്പെടുത്താനില്ല. എല്ലാ ക്രഡിറ്റും അവര്‍ക്കുള്ളതാണ്. എന്നാല്‍ ഒരു ദിവസം എനിക്ക് അവസരമെത്തും. ഞാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്...''
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!