
ദുബായ്: ഏഷ്യാകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യന്‍ ടീം സമനില വഴങ്ങിയതിന് കാരണം രണ്ട് സൂപ്പര്‍താരങ്ങളുടെ അഭാവമെന്ന് മുന്‍താരം അജിത് അഗാക്കര്‍. 253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ റഷീദ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മയും ശീഖര്‍ ധവാനും ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നെന്ന് അഗാക്കര്‍ പറയുന്നു.
രോഹിതിനും ധവാനും പകരം ഓപ്പണര്‍മാരായെത്തിയ കെ.എല്‍ രാഹുലും അമ്പാട്ടി റായുഡുവും നന്നായി കളിച്ചു. എന്നാല്‍ ഇന്ത്യയെ ഒരാള്‍ വിജയത്തിലേക്ക് നയിക്കണമായിരുന്നു. അതുണ്ടായില്ല, രോഹിതോ ധവാനോ ഉണ്ടായിരുന്നെങ്കില്‍ ടീമിനെ വിജയത്തില്‍ എത്തിക്കുമായിരുന്നതായി അഗാക്കര്‍ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. എന്നാല്‍ നേരത്തെ ഫൈനല്‍ ഉറപ്പിച്ചതിനാലാണ് ഇന്ത്യ ധവാനും രോഹിതും അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്.
ഓപ്പണര്‍മാരായ രാഹുല്‍- റായുഡു സഖ്യം 17.1 ഓവറില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ടുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പുറത്തായി. പിന്നീട് വന്നവരില്‍ ദിനേശ് കാര്‍ത്തിക് ഒഴികെയുള്ള ആര്‍ക്കും തിളങ്ങാനാകാതെ പോയതോടെ ഇന്ത്യയുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. റഷീദ് ഖാന്‍റെ സ്‌പിന്‍ മികവില്‍ അപ്രതീക്ഷിത ജയവുമായി അഫ്‌ഗാന്‍ ക്രിക്കറ്റ് പ്രേമികളുടെ മനവും കവര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!