അത് ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു; ആ പിഴവില്‍ പശ്ചാത്തപിച്ച് രാഹുല്‍

By Web TeamFirst Published Sep 26, 2018, 3:17 PM IST
Highlights

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ റിവ്യു നഷ്ടമാക്കിയ തീരുമാനത്തില്‍ പശ്ചാത്തപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ആ റിവ്യു തെറ്റായിപ്പോയെന്നും ഭാവിയില്‍ റിവ്യു തീരുമാനത്തിന് പോകും മുമ്പ് കൂടുതല്‍ കരുതലെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഔട്ട് വിളിച്ച തീരുമാനം റിവ്യു ചെയ്തത് തെറ്റായെന്ന് മനസിലാവും. പക്ഷെ, മത്സരത്തിനിടെ അങ്ങനെ തോന്നിയില്ല. കാരണം ആ പന്ത് ലൈനിന് പുറത്താണ് പിച്ച് ചെയ്തത് എന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ടാണ് റിവ്യൂവിന് പോയത്.

ദുബായ്: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ റിവ്യു നഷ്ടമാക്കിയ തീരുമാനത്തില്‍ പശ്ചാത്തപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ആ റിവ്യു തെറ്റായിപ്പോയെന്നും ഭാവിയില്‍ റിവ്യു തീരുമാനത്തിന് പോകും മുമ്പ് കൂടുതല്‍ കരുതലെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഔട്ട് വിളിച്ച തീരുമാനം റിവ്യു ചെയ്തത് തെറ്റായെന്ന് മനസിലാവും. പക്ഷെ, മത്സരത്തിനിടെ അങ്ങനെ തോന്നിയില്ല. കാരണം ആ പന്ത് ലൈനിന് പുറത്താണ് പിച്ച് ചെയ്തത് എന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ടാണ് റിവ്യൂവിന് പോയത്.

ചിലസമയത്ത് ഗ്യാലറിയിലിരുന്ന റിവ്യു തീരുമാനങ്ങളെ റിവ്യു ചെയ്യാന്‍ പറ്റും. പക്ഷെ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ അത് ചെയ്യാന്‍ പറ്റില്ല. എങ്കിലും ഭാവിയില്‍ റിവ്യു ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ കരുതലെടുക്കും. ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം നമ്മള്‍ പഠിക്കുന്നുണ്ടല്ലോ. ഇനി ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കൂടുതല്‍ വ്യക്തതയോടെ എനിക്ക് തീരുമാനമെടുക്കാനാവും-രാഹുല്‍ മത്സരശേഷം പറഞ്ഞു.

രാഹുല്‍ റിവ്യു നഷ്ടമാക്കിയതോടെ ദിനേശ് കാര്‍ത്തിക്കിന്റെയും എംഎസ് ധോണിയുടെയും എല്‍ബിഡബ്ല്യു തീരുമാനങ്ങള്‍ റിവ്യു ചെയ്യാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇരുവരും തെറ്റായ തീരുമാനത്തിലൂടെയയാിരുന്നു പുറത്തായത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. അഫ്ഗാന്‍ ഉയര്‍ത്തിയ 253 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 204/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 252ന് ഓള്‍ ഔട്ടായത്. മത്സരം ടൈ ആവുകയും ചെയ്തു.

click me!