സച്ചിന്‍, ദ്രാവിഡ് ആ പട്ടികയില്‍ ഇപ്പോഴിതാ ധവാനും

By Web TeamFirst Published Sep 22, 2018, 5:47 PM IST
Highlights

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്ഡ ധവാന്‍. ബാറ്റിംഗിലല്ല ഇത്തവണ ധവാന്റെ റെക്കോര്‍ഡ് എന്നതാണ് പ്രത്യേകത. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാലു ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയാണ് ധവാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും എല്ലാം അടങ്ങുന്ന എലീറ്റ് പട്ടികയില്‍ എത്തിയത്. ഒരു മാത്സരത്തില്‍ നാലു ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത ഏഴാമത്തെ ഇന്ത്യന്‍ ഫീല്‍ഡറാണ് ധവാന്‍.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്ഡ ധവാന്‍. ബാറ്റിംഗിലല്ല ഇത്തവണ ധവാന്റെ റെക്കോര്‍ഡ് എന്നതാണ് പ്രത്യേകത. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാലു ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയാണ് ധവാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും എല്ലാം അടങ്ങുന്ന എലീറ്റ് പട്ടികയില്‍ എത്തിയത്. ഒരു മാത്സരത്തില്‍ നാലു ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത ഏഴാമത്തെ ഇന്ത്യന്‍ ഫീല്‍ഡറാണ് ധവാന്‍.

ബംഗ്ലാദേശിന്റെ നസ്മുള്‍ ഹൊസൈന്‍ ഷാന്റോ, ഷക്കീബ് അള്‍ ഹസന്‍, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെയാണ് ധവാന്‍ കൈപ്പിടിയിലൊതുക്കിയത്. സുനില്‍ ഗവാസ്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ദ്രാവിഡ്, മുഹമ്മദ് കൈഫ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ധവാന് മുമ്പ് ഏകദിനങ്ങളില്‍ ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. ഏഷ്യാ കപ്പില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡറുമായി ധവാന്‍.

1993ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ഏകദിനത്തില്‍ അഞ്ച് ക്യാച്ചുകളെടുത്തിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്റെ പേരിലാണ് ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോര്‍ഡ്.

click me!