തോറ്റമ്പി നാണംകെട്ടു; മലിംഗയെ തിരിച്ചുവിളിച്ച് ശ്രീലങ്ക

Published : Sep 02, 2018, 01:05 PM ISTUpdated : Sep 10, 2018, 03:58 AM IST
തോറ്റമ്പി നാണംകെട്ടു; മലിംഗയെ തിരിച്ചുവിളിച്ച് ശ്രീലങ്ക

Synopsis

ഏഷ്യാകപ്പിനുള്ള 16 അംഗ ടീമില്‍ വെറ്ററന്‍ പേസര്‍ ലസിത് മലിംഗയെ ഉള്‍പ്പെടുത്തി. മലിംഗ ടീമിലെത്തുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

കൊളംബോ: വെറ്ററന്‍ പേസര്‍ ലസിത് മലിംഗയെ തിരിച്ചുവിളിച്ച് ഏഷ്യാകപ്പിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ പരമ്പരയിലാണ് മലിംഗ അവസാനം കളിച്ചത്. പരിക്ക് ഭേദമായ താരം അഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ മികവ് കാട്ടിയതാണ് തിരിച്ചുവിളിക്കാന്‍ കാരണം. 
സസ്‌പെന്‍ഷനിലായിരുന്ന ദിനേശ് ചന്ദിമലും ടീമില്‍ തിരിച്ചെത്തി. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ചന്ദിമല്‍ കളിച്ചിരുന്നില്ല. 

നിരോഷന്‍ ഡിക്ക്‌വെല്ല, ലഹിരു കുമാര, പ്രഭാത് ജയസൂര്യ തുടങ്ങിയ താരങ്ങള്‍ക്ക് ടീമിലിടം കിട്ടാതെപോയി എന്നതും ശ്രദ്ധേയമാണ്. എയ്ഞ്ചലോ മാത്യൂസാണ് നായകന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടി20 വിജയിച്ചതിന്‍റെ ആവേശത്തിലാണ് ലങ്ക ടൂര്‍ണമെന്‍റിനെത്തുക. എന്നാല്‍ ഏകദിന പരമ്പരയില്‍ 2-3ന് പ്രോട്ടീസിനോട് പരാജയപ്പെട്ടിരുന്നു. ഏഷ്യാകപ്പില്‍ ആറാം കിരീടമാണ് ശ്രീലങ്കയുടെ ലക്ഷ്യം. 2014ലാണ് ശ്രീലങ്ക അവസാനമായി ചാമ്പ്യന്‍മാരായത്. 

ബംഗ്ലാദേശും അഫ്‌ഗാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ലങ്ക. സെപ്‌റ്റംബര്‍ 15ന് ബംഗ്ലാദേശിനെതിരെയാണ് ലങ്കയുടെ ആദ്യ മത്സരം. 

ശ്രീലങ്കന്‍ ടീം

Angelo Mathews (Captain), Kusal Perera, Kusal Mendis, Upul Tharanga, Dinesh Chandimal, Danushka Gunathilaka, Thisara Perera, Dasun Shanaka, Dhanajaya de Silva, Akila Dananjaya, Dilruwan Perera, Amila Aponso, Kasun Rajitha, Suranga Lakmal, Dushmantha Chameera and Lasith Malinga. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍