
കൊളംബോ: ഏഷ്യാകപ്പില്‍ നിന്ന് വിരാട് കോലി പിന്മാറിയതോടെ പാകിസ്ഥാനാണ് കിരീടസാധ്യത എന്ന് ശ്രീലങ്കന്‍ പരിശീലകന്‍ ചന്ദിക ഹതുരുസിംഗ. ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ പാകിസ്ഥാന് യുഎഇയിൽ മികച്ച റെക്കോര്‍ഡുണ്ടെന്നും ഹതുരുസിംഗ പറഞ്ഞു.
ശ്രീലങ്ക ഫൈനലിലെത്തിയാൽ തൃപ്തനാകുമെന്നും ഹതുരുസിംഗ പറഞ്ഞു. ഏഷ്യാകപ്പില്‍ ശ്രീലങ്ക അഞ്ച് വട്ടം കിരീടം നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്. ഇരുപത്തിയെട്ടിന് ഏഷ്യന്‍ ചാംപ്യന്‍മാരെ അറിയാം. ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത ചൊവ്വാഴ്‌ച ഹോങ്കോംഗിനെതിരെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!