ഏഷ്യാകപ്പ്: ഇന്ത്യാ- പാക് പോര് കാണാന്‍ ഈ ചാനലുകള്‍

By Web TeamFirst Published Aug 9, 2018, 7:09 PM IST
Highlights

ഏഷ്യാകപ്പ് ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച് ഡി അടക്കം ഒമ്പത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.
 

മുംബൈ: യുഎഇയില്‍ സെപ്‌റ്റംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ചു. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച് ഡി അടക്കം ഒമ്പത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും. 

അതേസമയം സ്റ്റാറിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്സ്റ്റാറിനാണ് ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്‍റിന് ഇതിനകം യോഗ്യത നേടിയ ടീമുകള്‍. യോഗ്യതാ മത്സരം കളിച്ചത് ആറാം ടീം ഏഷ്യാകപ്പില്‍ കളിക്കും. ഹോങ്കോംഗ്, നേപ്പാള്‍, ഒമാന്‍, മലേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ ടീമുകളാണ് ഇതിനായി മത്സരരംഗത്തുള്ളത്. 

ദുബായ്, അബുദാബി എന്നിവയാണ് മത്സരവേദികള്‍. 13 മത്സരങ്ങളാണുള്ളത്. പാരമ്പര്യവൈരികളായ ഇന്ത്യയും പാക്കിസ്‌താനും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് ഏഷ്യാകപ്പിന്‍റെ പ്രത്യേകതയാണ്. ബംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയടക്കമുള്ള ടീമുകള്‍ മത്സരിക്കുന്ന വലിയ വേദിയാണ് ഏഷ്യാകപ്പ്. 

ഏഷ്യാകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍
Star Sports 1, Star Sports 1 HD, Star Sports 1 Hindi, Star Sports 1 Hindi HD, Star Sports Select, Star Sports Select HD, Star Sports 2,  Star Sports 2 HD and Star Sports Tamil

click me!