പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആരാധകനും കൈയടിക്കുന്നു ഇന്ത്യക്ക്-വീഡിയോ

Published : Sep 28, 2018, 11:13 PM IST
പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആരാധകനും കൈയടിക്കുന്നു ഇന്ത്യക്ക്-വീഡിയോ

Synopsis

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനായ ബഷീര്‍ ചാച്ച ആരെ പിന്തുണക്കും. സംശയിക്കേണ്ട ധോണിയുടെയും കടുത്ത ആരാധകനായ ചാച്ചയുടെ കൈയടി ഇന്ത്യക്കുതന്നെയാണ്. ബംഗ്ലാദേശിന്റെ മുഷ്ഫീഖുര്‍ റഹീം പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ ഗ്യാലറയില്‍ തുള്ളിച്ചാടിയത് പാക്കിസ്ഥാന്റെ ഈ കടുത്ത ആരാധകനായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനായ ബഷീര്‍ ചാച്ച ആരെ പിന്തുണക്കും. സംശയിക്കേണ്ട ധോണിയുടെയും കടുത്ത ആരാധകനായ ചാച്ചയുടെ കൈയടി ഇന്ത്യക്കുതന്നെയാണ്. ബംഗ്ലാദേശിന്റെ മുഷ്ഫീഖുര്‍ റഹീം പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ ഗ്യാലറയില്‍ തുള്ളിച്ചാടിയത് പാക്കിസ്ഥാന്റെ ഈ കടുത്ത ആരാധകനായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഷിക്കാഗോ ചാച്ചയെന്നും അറിയപ്പെടുന്ന ബഷീറാണ് നേരത്തെ ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ഗൗതമിന് ഏഷ്യാ കപ്പ് കാണാനും താമസിക്കാനും ദുബായില്‍ സൗകര്യമൊരുക്കിയത്. ഇന്ത്യന്‍ ടീം താമസിക്കുന്ന അതേ ഹോട്ടലില്‍ താമസിക്കുന്ന ചാച്ച നേരത്തെ ധോണിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് പാക്കിസ്ഥാന്‍ പുറത്തായെങ്കിലും ചാച്ച ഫൈനലും കണ്ടാണ് മടങ്ങുന്നത്. ഫൈനലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെ പതാകകളുമായാണ് ചാച്ച കളി കാണാന്‍ എത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആറാം കിരീടം ലക്ഷ്യമിട്ട് കൗമാരപ്പട, അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; എല്ലാ കണ്ണുകളും വൈഭവ് സൂര്യവൻഷിയിൽ
ഡല്‍ഹിക്ക് വീണ്ടും മോഹഭംഗം, സ്മൃതിയുടെ ചിറകിലേറി ആര്‍സിബി, വനിതാ ഐപിഎല്ലില്‍ രണ്ടാം കിരീടം