ഓസ്ട്രലിയക്കെതിരെ തിരിച്ചടിച്ച് ബംഗ്ലാ കടുവകള്‍

Published : Aug 28, 2017, 03:37 PM ISTUpdated : Oct 05, 2018, 04:01 AM IST
ഓസ്ട്രലിയക്കെതിരെ തിരിച്ചടിച്ച് ബംഗ്ലാ കടുവകള്‍

Synopsis

ധാക്ക: ബംഗ്ലാദേശിലെ സ്പിന്‍ ചുഴിയില്‍ കറങ്ങി വീണ് ഓസ്ട്രലിയ. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിലെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രലിയ 217ന് പുറത്തായി.  സ്പിന്നര്‍മാരായ ഷാക്കിബ് അള്‍ ഹസനും മെഹിദി ഹസനുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 25.5 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങിയാണ് ഷാക്കിബ് അഞ്ച് വിക്കറ്റുകള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 10 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിരുന്നു. ഇതോടെ ബംഗ്ലാദേശിന് 43 റണ്‍സ് ലീഡായി.

8 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ മെഹിദി ഹസന്‍ വീഴ്ത്തി. 45 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്ടണ്‍ അഗര്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് അഗര്‍ നടത്തിയ ചെറുത്തുനില്‍പാണ് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോര്‍ നല്കിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോബ് 33 റണ്‍സും ഗ്ലെന്‍ മാക്സവെല്‍ 23 റണ്‍സുമെടുത്തു.  
 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഒഴിവാക്കിയത്', യുവ ഓപ്പണറെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ ചീഫ് സെലക്ടര്‍
രക്ഷകരായി മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും, വിജയ് ഹസാരെയില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍