ആ റണ്ണൗട്ടിന്റെ പേരില്‍ അവര്‍ ഞങ്ങളെ നിര്‍ത്തിപ്പൊരിച്ചു: അസ്ഹര്‍ അലി

Published : Oct 19, 2018, 12:26 PM IST
ആ റണ്ണൗട്ടിന്റെ പേരില്‍ അവര്‍ ഞങ്ങളെ നിര്‍ത്തിപ്പൊരിച്ചു: അസ്ഹര്‍ അലി

Synopsis

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട രീതിയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരിച്ച് പാക് ബാറ്റ്സ്മാന്‍ അസ്ഹര്‍ അലി. ഇത്തരമൊരു റണ്ണൗട്ട് പ്രതീക്ഷച്ചതേയില്ലെന്ന് അസ്ഹര്‍ അലി പറഞ്ഞു. പതിവിലും കൂടുതല്‍ പന്ത് സ്വിംഗ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അപ്പോള്‍ ഞങ്ങള്‍ പിച്ചിന് നടുവില്‍ നിന്ന് ചര്‍ച്ചചെയ്തത്.  

അബുദാബി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട രീതിയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരിച്ച് പാക് ബാറ്റ്സ്മാന്‍ അസ്ഹര്‍ അലി. ഇത്തരമൊരു റണ്ണൗട്ട് പ്രതീക്ഷച്ചതേയില്ലെന്ന് അസ്ഹര്‍ അലി പറഞ്ഞു. പതിവിലും കൂടുതല്‍ പന്ത് സ്വിംഗ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അപ്പോള്‍ ഞങ്ങള്‍ പിച്ചിന് നടുവില്‍ നിന്ന് ചര്‍ച്ചചെയ്തത്.

മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുക്കുമ്പോഴും ഞങ്ങള്‍ ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. കാരണം എഡ്ജ് ചെയ്ത പന്ത് അതിവേഗത്തിലായിരുന്നും ബൗണ്ടറിയിലേക്ക് പോയത്. ഞാന്‍ കരുതിയത് അത് ബൗണ്ടറിയിലെത്തിയെന്നാണ്. എങ്കിലും ഈ മണ്ടത്തരത്തിന് ഒഴിവുകഴിവുകളൊന്നുമില്ല. ഡ്രസ്സിംഗ് റൂമിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ നിര്‍ത്തിപ്പൊരിച്ചു.

പക്ഷെ ആ നിമിഷം അതൊരു ഞെട്ടലായിരുന്നു. ഞങ്ങള്‍ പന്തിലേക്ക് നോക്കിയതേയില്ലെന്നതണ് സത്യം. അതാണ് അത്തരമൊരു അബദ്ധം പറ്റാന്‍ കാരണം. ഭാഗ്യത്തിന് എന്റെ വിക്കറ്റ് നഷ്ടമാതുകൊണ്ട് ഞങ്ങള്‍ക്ക് തിരിച്ചടിയേറ്റില്ല. മറ്റ് ബാറ്റ്സ്മാന്‍മാര്‍ മികവ് കാട്ടിയതോടെ റണ്ണൗട്ട് ഒരു തമാശയായി. എന്തായാലും തന്റെ 10 വയസുകാരനായ മകന്‍  ഇതിനെക്കുറിച്ച് ഇനി കാലങ്ങളോളം പറഞ്ഞ് കളിയാക്കുമെന്നും അസ്ഹര്‍ അലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2028 ടി20 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ബംഗ്ലാദേശ്; ഇപ്പോള്‍ തന്നെ 12 ടീമുകള്‍, ഇനി എട്ട് രാജ്യങ്ങള്‍ക്ക് അവസരം
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ഇന്ത്യയുടെ മത്സരക്രമം അറിയാം