സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയം

By Web DeskFirst Published Feb 5, 2017, 1:05 AM IST
Highlights

മാഡ്രിഡ്: ലാലിഗയില്‍ അത് ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബില്‍ബാവോയെ ബാഴ്‌സ തകര്‍ത്തത്. പതിനെട്ടാം മിനിറ്റില്‍ നെയ്മര്‍ നടത്തിയ മനോഹര നീക്കത്തിനൊടുവില്‍ അല്‍ക്കാസര്‍ പാസോ ആണ് ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പതാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസി ടീമിന്റെ രണ്ടാം ഗോള്‍ നേടി. അലക്‌സിസ് വിദാലിന്റെ വകയായിരുന്നു അവസാന ഗോള്‍.

മറ്റു മല്‍സരങ്ങളില്‍ മലാഗയെ എസ്‌പനോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍, ലഗാനെസിനെതിരെ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ജയിച്ചു.

19 കളികളില്‍ 46 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പോയിന്റ് നിലയില്‍ ഒന്നാമത്. 21 കളികള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സലോണ 45 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 20 കളികളില്‍ 42 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.

click me!