ബിസിസിഐക്ക് വലിയ തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി

Published : Oct 24, 2017, 04:28 PM ISTUpdated : Oct 05, 2018, 03:19 AM IST
ബിസിസിഐക്ക് വലിയ തിരിച്ചടി; കൊച്ചി ടസ്കേഴ്സിന്  850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി

Synopsis

മുംബൈ: ഐപിഎല്ലിൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നൽകണമെന്ന് തര്‍ക്ക പരിഹാര കോടതിയുടെ വിധി.  കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് നടപടി. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ്  2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്.

ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡ‍ന്‍റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്. ഇതിനെതിരെയാണ് ടസ്കേഴ്സ് ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷൻ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായി ടീം ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനോ ടൂര്‍ണമെന്‍റിലേക്ക് തിരിച്ചെടുക്കാനോ ബിസിസിഐ തയ്യാറായിട്ടില്ലെന്ന് ആര്‍ സി ലഹോട്ടി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പലിശയടക്കം 850 കോടി രൂപ ബി.സി.സി.ഐ. കൊച്ചി ടീമിനു നല്‍കണം.  കൊച്ചി ടസ്കേഴ്സിനെതിരെ ബിസിസിഐ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അതില്‍ വിധി വരും മുമ്പുതന്നെ ആര്‍ബേട്രേഷൻ കോടതിയുടെ വിധി. ആര്‍ബിട്രേഷൻ കോടതി വിധിയിലെ തുടര്‍ നടപടികൾ ചര്‍ച്ച ചെയ്യാൻ ഐപിഎൽ ജനറൽ ബോഡി യോഗം വിളിക്കുമെന്ന് ചെയര്‍മാൻ രാജീവ് ശുക്ല പറഞ്ഞു. ചര്‍ച്ചകൾക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ശുക്ല വ്യക്തമാക്കി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര
സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം