കുംബ്ലെയ്ക്കു പകരക്കാരനെ ബിസിസിഐ തേടുന്നു

By Web DeskFirst Published May 25, 2017, 3:40 PM IST
Highlights

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹെഡ് കോച്ച് അനിൽ കുംബ്ലെയ്ക്കു പകരക്കാരനെ ബിസിസിഐ തേടുന്നു. പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. കുംബ്ലെയുടെ സമീപനത്തിൽ ബിസിസിഐയുടെ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്ന റിപ്പോർട്ട് നിലനിൽക്കെയാണ് നടപടി.

ചാന്പ്യൻസ് ട്രോഫിക്കു ശേഷം പുതിയ കോച്ചിനെ തീരുമാനിക്കും. ട്വിറ്ററിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയായിരിക്കും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക. കഴിഞ്ഞ വർഷം കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോൾ 57 അപേക്ഷകളാണ് ലഭിച്ചത്. 

കഴിഞ്ഞ 12 മാസത്തിനുള്ളിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന 17 ടെസ്റ്റു മത്സരങ്ങളിൽ 12 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കുംബ്ലെയുടെ നേതൃത്വത്തിൽ അഞ്ച് രാജ്യങ്ങളെയാണ് ഇന്ത്യ കീഴ്പ്പെടുത്തിയത്. വെസ്റ്റൻഡീസ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പരജയപ്പെട്ടുത്തി ടെസ്റ്റു റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. 

 

click me!