ടി20 മത്സരത്തില്‍ 4 ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ 10 വിക്കറ്റ്

Published : Nov 10, 2017, 02:56 PM ISTUpdated : Oct 04, 2018, 04:21 PM IST
ടി20 മത്സരത്തില്‍ 4 ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ 10 വിക്കറ്റ്

Synopsis

ജയ്‌പൂര്‍: ടി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ക്രിക്കറ്റ്‌ ലോകത്തെ വിസ്‌മയിപ്പിച്ച്‌ രാജസ്‌ഥാനില്‍നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍ അക്ഷയ്‌ ചൗധരി.  നാല്‌ ഓവറില്‍ റണ്‍സൊന്നും വഴങ്ങാതെ 10 വിക്കറ്റും വീഴ്‌ത്തിയാണ്‌ അക്ഷയ്‌ ചൗധരി അമ്പരപ്പിച്ചത്. രാജസ്‌ഥാനിലെ പ്രാദേശിക ക്രിക്കറ്റ്‌ മല്‍സരമായ ബവര്‍ സിങ്‌ ടൂര്‍ണമെന്‍റില്‍ ദിശ ക്രിക്കറ്റ്‌ അക്കാദമിക്കു വേണ്ടി പേള്‍ അക്കാദമിക്ക്‌ എതിരേയായിരുന്നു അക്ഷയ്‌യുടെ ഈ അവിസ്‌മരണീയ പ്രകടനം.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത ദിശ ക്രിക്കറ്റ്‌ അക്കാദമി നിശ്‌ചിത 20 ഓവറില്‍ 156 റണ്‍സ്‌ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പേള്‍ അക്കാദമിയെ അക്ഷയ്‌ ചുരുട്ടിക്കെട്ടുകയായിരുന്നു.  എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അക്ഷയ്‌ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തിയ അക്ഷയ്‌ രണ്ടാമത്തെയും മൂന്നാമത്തെയും ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്‌ത്തി വിക്കറ്റ്‌ നേട്ടം ആറാക്കി. 

അവസാന ഓവറില്‍ ഹാട്രിക്‌ അടക്കം നാലു വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയതോടെ പേള്‍ അക്കാദമി മുഴുവന്‍ അക്ഷയ്‌യുടെ അക്കൗണ്ടിലായി.  റണ്‍സൊന്നും വഴങ്ങാതെയാണ്‌ ഈ നേട്ടമെന്നത്‌ ഇരട്ടിമധുരം കൂടിയായി. 2002ല്‍ ജനിച്ച അക്ഷയ്‌ ചൗധരി രാജസ്‌ഥാന്‍  ഉത്തര്‍ പ്രദേശ്‌ അതിര്‍ത്തി ജില്ലയായ ഭരത്‌പൂര്‍ സ്വദേശിയാണ്‌.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും