കോലിയെക്കുറിച്ച് വലിയ പ്രവചനവുമായി ഒരു ജ്യോതിഷി

Web Desk |  
Published : Mar 13, 2018, 11:19 AM ISTUpdated : Jun 08, 2018, 05:42 PM IST
കോലിയെക്കുറിച്ച് വലിയ പ്രവചനവുമായി ഒരു ജ്യോതിഷി

Synopsis

കരിയറിലെ സുവര്‍ണകാലത്ത് സച്ചിന് ലഭിച്ച ഏറ്റവും മികച്ച പരസ്യ കരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു കരാറിൽ കോലി ഈ വർഷം ഒപ്പിടുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെക്കുറിച്ച് വലിയ പ്രവചനവുമായി ഒരു ജ്യോതിഷി. 2025ന് മുൻപ് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ നേടുമെന്നും 100 രാജ്യാന്തര സെഞ്ചുറികളെന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നുമാണ്  ജ്യോതിഷിയായ നരേന്ദ്ര ബുണ്ഡെ പ്രവചിച്ചിരിക്കുന്നത്.

ക്രിക്കറ്റ് വൃത്തങ്ങളിലെ അറിയപ്പെടുന്ന ജ്യോതിഷിയാണ് നാഗ്പുർ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ. മുൻ നായകന്‍ എം എസ് ധോണി 2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കുമെന്നും ബുണ്ഡെ നേരത്തെ പ്രവചിച്ചിട്ടുണ്ട്.

കരിയറിലെ സുവര്‍ണകാലത്ത് സച്ചിന് ലഭിച്ച ഏറ്റവും മികച്ച പരസ്യ കരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു കരാറിൽ കോലി ഈ വർഷം ഒപ്പിടുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്.

ടെന്നിസ് എൽബോ കാരണം സച്ചിന്‍ ക്രിക്കറ്റില്‍ തുടരുമോ എന്ന് ആശങ്കയുണ്ടായിരുന്ന കാലത്ത് സച്ചിന്റെ തിരിച്ചുവരവ് പ്രവചിച്ചും ബുണ്ഡെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന് ഭാരത് രത്‌ന ലഭിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം തുടങ്ങിയവയും ബുണ്ഡെയുടെ യശസ് ഉയർത്തിയ പ്രവചനങ്ങളാണ്.

വിദേശരാജ്യങ്ങളിൽ തുടർവിജയങ്ങളിലൂടെ കോലിയും സംഘവും പേരെടുക്കുമെന്നും പ്രവചനമുണ്ട്. വരുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും കോഹ്‍ലിയും സംഘവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബുണ്ഡെ വ്യക്തമാക്കി. മുൻപ് ആഭരണ വ്യവസായിയായിരുന്ന ബുണ്ഡെ, 2006ലാണ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രവചനം ആരംഭിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി