ഇവയാണ് ധോണിക്ക് പറ്റിയ അഞ്ച് അബന്ധങ്ങള്‍

By Web DeskFirst Published Jan 1, 2018, 10:47 PM IST
Highlights

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകരില്‍ ഒരാളാണ് എംഎസ് ധോണി. ഇന്ത്യയ്ക്ക് ഏകദിന-ട്വന്റി20 ലോകകപ്പ് നേടിത്തന്ന നായകന്‍ കൂടിയാണ് ധോണി. ക്യാപ്റ്റന്‍സിക്ക് പുറമെ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ധോണിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. സമ്മര്‍ദ്ധഘട്ടങ്ങളില്‍ ടീമനെ നയിക്കാനുള്ള മികവാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എന്നാല്‍ കൂള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള ധോണിക്ക് മൈതാനത്ത് ചില അബന്ധങ്ങളും പറ്റിയിട്ടുണ്ട്.

അവ ഏതൊക്കെയെന്ന് നോക്കാം

1. തനിക്ക് ടെസ്റ്റ് കളിക്കാനുള്ള തന്ത്രങ്ങള്‍ അറിയില്ലെന്ന ധോണിയുടെ പ്രതികരണം ചര‍ച്ചയായി. ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ധോണിയുടെ പ്രസ്താവന. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ധോണിയുടെ സ്ഥാനത്തെ കുറിച്ച് ഇത് ചോദ്യങ്ങള്‍ക്ക് വഴിവെച്ചു.

2. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടയില്‍ ടോസിനിടയില്‍ ടീം ലിസ്റ്റ് വായിക്കുന്നതിനിടെ യൂസഫ് പത്താന്‍റെ പേര് ധോണി മറന്നുപോയി. 

3. ഏവരെയും ഞെട്ടിച്ച് അപ്രതീക്ഷിതമായി 2014ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചു.  2015 ലോകകപ്പിനൊരുങ്ങാനാണ് വിരമിക്കല്‍ എന്ന് വാദിച്ചെങ്കിലും ധോണിയുടെ വിരമിക്കല്‍ വിവാദമായി.

4. 2009ലെ ടി20 ലോകകപ്പിനിടെ ധോണി ടീമംഗങ്ങള്‍ എല്ലാവരെയും കൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ധോണിക്ക് ഒറ്റയ്ക്ക് മാധ്യമങ്ങളെ കാണാനുള്ള ധൈര്യമില്ലെന്ന ആരോപണം ഉയര്‍ന്നു.

5. ടീമിലെ സീനിയര്‍ താരങ്ങള്‍ ശരീരം കാത്ത് ഫീല്‍ഡ് ചെയ്യുന്നവരും സാവധാനം ഫീള്‍ഡ് ചെയ്യുന്നവരുമാണെന്ന് ധോണി പറഞ്ഞു. സച്ചിന്‍, സെവാഗ്, ഗംഭീര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെയാണ് ധോണി ലക്ഷ്യംവെച്ചതെന്ന് ആരോപണമുയര്‍ന്നു. 

click me!