റാഷ്ഫോര്‍ഡ് രക്ഷകനായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം

By Web TeamFirst Published Nov 4, 2018, 9:43 AM IST
Highlights

പതിനൊന്നാം മിനിറ്റിൽ കല്ലം വിൽസൺ യുണൈറ്റഡിനെ ഞെട്ടിച്ച ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ആന്‍റണി മാർഷ്യാൽ ആണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. 11 കളിയിൽ 20 പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്

ലണ്ടന്‍: പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ബോൺമൗത്തിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിൽ മാർകസ് റഷ്ഫോർഡ് നേടിയ ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. പോൾ പോഗ്ബയുടെ ക്രോസിൽ നിന്നായിരുന്നു റഷ്ഫോർഡിന്‍റെ ഗോൾ.

പതിനൊന്നാം മിനിറ്റിൽ കല്ലം വിൽസൺ യുണൈറ്റഡിനെ ഞെട്ടിച്ച ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ആന്‍റണി മാർഷ്യാൽ ആണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. 11 കളിയിൽ 20 പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്.

 

മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് കാർഡിഫ് സിറ്റിയെയും എവർട്ടൻ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റൺ ഹോവിനെയും ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ് ഫോർഡിനെയും പരാജയപ്പെടുത്തി.

click me!