ഇന്ത്യൻ ബൗളിംഗിന് ഭീഷണിയാകുന്നത് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാൻമാരായിരിക്കില്ല!

Web Desk |  
Published : Jan 01, 2018, 03:51 PM ISTUpdated : Oct 04, 2018, 07:14 PM IST
ഇന്ത്യൻ ബൗളിംഗിന് ഭീഷണിയാകുന്നത് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാൻമാരായിരിക്കില്ല!

Synopsis

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ പേസര്‍മാരെ ഏറെ ബുദ്ധിമുട്ടിക്കാൻപോകുന്നത് എബിഡിവില്ലിയേഴ്സും ആംലയും ഉള്‍പ്പെടുന്ന ബാറ്റ്സ്‌മാൻമാര്‍ ആയിരിക്കില്ലെന്ന് ഭുവനേശ്വര്‍കുമാര്‍. മറിച്ച് കളിക്ക് ഉപയോഗിക്കുന്ന ചുവന്ന കുക്കാബുറ പന്ത് ആയിരിക്കും, ഇന്ത്യൻ പേസര്‍മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി മാറുക. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ പേസും ബൗണ്‍സും ലഭിക്കുമെന്നത് സന്തോഷകരമായ കാര്യമാണ്, എന്നാൽ കുക്കാബുറ പന്ത് അനായാസം കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്നാണ് അറിയാനുള്ളത്. 25-30 ഓവറുകള്‍ക്ക് ശേഷം കുക്കാബുറ പന്ത് ബൗളര്‍മാര്‍ക്ക് ഒരു സഹായവും നൽകില്ലെന്നാണ് ഭുവനേശ്വര്‍കുമാര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാര്‍ക്കായി പുതിയ തന്ത്രങ്ങളൊന്നും ആവിഷ്‌ക്കരിച്ചിട്ടില്ലെന്ന് ഭുവി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അടിസ്ഥാനതത്വങ്ങളിലൂന്നി കളിക്കാനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പരിശീലനത്തിനിടെ നീണ്ട സ്പെല്ലുകള്‍ എറിയാനാണ് ഇന്ത്യൻ ബൗളര്‍മാര്‍ ശ്രമിക്കുന്നത്. പൊതുവെ  ദക്ഷിണാഫ്രിക്കയിൽ ബൗണ്‍സ് വിക്കറ്റുകളാണ് ഉണ്ടാകാറുള്ളത്. ഇത്തവണ അങ്ങനെ ആയിരിക്കുമോയെന്ന് മൽസരം തുടങ്ങുന്നതിന് മുമ്പേ അറിയാനാകൂവെന്ന് ഭുവനേശ്വര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊണോലി കാത്തു, ഗുജറാത്തിനെ വീഴ്ത്തി പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം; ആവേശപ്പോരിൽ ടൈറ്റൻസ് വീണു
ആദ്യ ടച്ചില്‍ ഗോള്‍ നേടി റയാന്‍ വില്യംസ്; ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ വീഴ്ത്തി ഇന്ത്യ