79 ദിവസംകൊണ്ട് സൈക്കിളില്‍ ലോകം ചുറ്റിയ ബിമോണ്ടിന് ലോക റെക്കോർഡ്

By Web DeskFirst Published Sep 20, 2017, 6:53 AM IST
Highlights

79​ ദിനം കൊണ്ട്​ 16 രാജ്യങ്ങളിലൂടെ 29000 കിലോമീറ്റര്‍ സൈക്കിളോടിച്ച മാർക്ക്​ ബീമോണ്ടിന്​ ഗിന്നസ്​ ​ലോക റെ​ക്കോർഡ്​. 78 ദിവസവും 14 മണിക്കൂറും  40 മിനിറ്റുംകൊണ്ട് ബിമോണ്ട് പിന്നിട്ടത്​ പോളണ്ട്​, റഷ്യ, മംഗോളിയ, ചൈന, ഓസ്​ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലൂടെ 29000 കിലോമീറ്റർ ദൂരം. പ്രതിദിനം 18 മണിക്കൂർ സൈക്കിളോടിച്ച ബീമോണ്ട്​ ഒാരോ ദിവസവും 9000 കലോറി ഉൗർജമാണ്​ ഇതിനായി ചെലവഴിച്ചത്.

സൈക്കിൾ ഒാടിക്കുന്നതിനിടെ ഒമ്പതാം ദിനത്തിൽ റഷ്യയിൽ നിന്നുണ്ടായ അപകടത്തിൽ പല്ല്​ പൊട്ടിയതും കൈമുട്ടിൽ പരിക്ക്​ പറ്റിയതും അവഗണിച്ചാണ് ബ്രിട്ടീഷുകാരനായ ബീമോണ്ട്​ ഉദ്യമം തുടർന്നത്​. മണിക്കൂറുകളോടും ദിവസങ്ങളോടും ആഴ്​ചക​ളോടും പൊരുതിയാണ്​ മാര​ത്തോൺ ദൗത്യം പൂർത്തിയാക്കിയതെന്ന്​ ഇദ്ദേഹം പറയുന്നു.

ദൗത്യം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്​ ലോക റെക്കോർഡിന്​ പുറമെ ഒരു മാസം കൊണ്ട്​ കൂടുതൽ ദൂരം പിന്നിട്ടതിനുള്ള സർട്ടിഫിക്കറ്റും ഗിന്നസ്​ വേൾഡ്​ റെക്കോർഡ്​ അഡ്​ജുഡിക്കേറ്റർ കൈമാറി. ന്യൂസിലാൻറിൽ നിന്നുള്ള ആൻഡ്രൂ നിക്കോൾസൺ 2015ൽ സ്​ഥാപിച്ച റെക്കോർഡാണ്​ ഇപ്പോൾ മറികടന്നത്​.

 

click me!