സര്‍ക്കാര്‍ വാക്കുപാലിച്ചു; സി.കെ. വിനീതിന് പൊതുഭരണവകുപ്പില്‍ ജോലി

Published : Nov 29, 2017, 04:02 PM ISTUpdated : Oct 05, 2018, 12:08 AM IST
സര്‍ക്കാര്‍ വാക്കുപാലിച്ചു; സി.കെ. വിനീതിന് പൊതുഭരണവകുപ്പില്‍ ജോലി

Synopsis

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.  സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനം. ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. 

എന്നാല്‍ വിനീതിനെ പിരിച്ചുവിട്ട നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പിന്തുണയുമായി രംഗത്ത് വരികയും സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ഗാനവും നല്‍കി. ഈ ഉറപ്പാണ് സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്.
                                          
വിനീതിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് പിന്നാലെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി സംസ്ഥആന കായികമന്ത്രി എസി മൊയ്തീന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രം നടപടി പിന്‍വലിച്ചില്ല. ഇന്ത്യന്‍ ടീമിലും ഐലീഗിലും ഐഎസ്എല്ലിലും സ്ഥിരസാന്നിദ്ധ്യമായ വിനീത് ജോലിക്ക് വേണ്ടി ഫുട്ബോള്‍ ഉപേക്ഷിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്
യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം