
ധാക്ക: അധികം വൈകാതെ ബംഗ്ലാദേശ് ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ പേസര്‍ ചാമിന്ദ വാസ്. നിലവില്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ ബൗളിങ് കോച്ചാണ് വാസ്. ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ടീമിനൊപ്പം അദ്ദേഹമുണ്ട്. ഇതിനിടെയാണ് താരത്തിന്റെ പ്രതികരണം. ബംഗ്ലാദേശ് അടുത്തകാലത്തായി ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും കിരീടം തൊട്ടടുത്താണെന്നും വാസ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു...
ബംഗ്ലാദേശ് ഇപ്പോള്‍ തന്നെ ക്രിക്കറ്റില്‍ അവരുടേതായ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. 2012 ഏഷ്യാ കപ്പിലും ഈ വര്‍ഷം നടന്ന നിദാഹസ് ട്രോഫിലും അവര്‍ ഫൈനലില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ 2018 ഏഷ്യാകപ്പിലും. അടുത്ത് തന്നെ അവരെ തേടി ഒരു ട്രോഫിയെത്തും. ക്രിക്കറ്റില്‍ വലിയ ഭാവി തന്നെ അവര്‍ക്കുണ്ടെന്നും മുന്‍ ലങ്കന്‍ പേസര്‍ പറഞ്ഞു.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മോര്‍ത്താസയേയും വാസ് പുകഴ്ത്തി. ഞാന്‍ മോര്‍ത്താസയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷവും അദ്ദേഹം പന്തില്‍ വരുത്തുന്ന നിയന്ത്രണം എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരുപക്ഷേ പരിക്ക് അദ്ദേഹത്തെ ബാധിച്ചില്ലായിരുന്നെങ്കില്‍ മികച്ച പേസ് ബൗളറാവുമായിരുന്ന മോര്‍ത്താസ. പിന്നീട് ബംഗ്ലാദേശ് ടീമിന്റെ ക്യാപ്റ്റനായിട്ടാണ് ഞാന്‍ കാണുന്നത്. ശരിക്കും ഒരുപാട് താരങ്ങള്‍ക്ക് പ്രചോദനമാണ് അദ്ദേഹമെന്നും മോര്‍ത്താസ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!