
മോസ്കോ: ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിനിനെതിരെ സിഎസ്കെഎ മോസ്കോയ്‌ക്ക് അട്ടിമറിജയം. മത്സരത്തിന്റെ രണ്ടാം മിനിറ്റിലാണ് മോസ്കോയ്‌ക്ക് വേണ്ടി നിക്കോള വ്ലാസിക് റയലിന്റെ വല കുലുക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ എവര്‍ട്ടണില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ സിഎസ്കെഎ മോസ്കോയിലെത്തിയ താരമാണ് വ്ലാസിക്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട സിഎസ്കെഎ മോസ്കോ ഗോള്‍ കീപ്പര്‍ അകിന്‍ഫീ്വിന് കളിക്കളം വിടേണ്ടി വന്നു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ, വലന്‍സിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നതായിരുന്നു ഓള്‍ഡ് ട്രഫോര്‍ഡിലെ സമനില. ബയേണ്‍ മ്യൂണിക്കും സമനിലയില്‍ കുരുങ്ങി. അയാക്‌സാണ് ബയേണിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകള്‍ക്കും ഓരോ ഗോളെടിക്കാനെ കഴിഞ്ഞുള്ളു.
പ്രതിരോധനിര താരം മാറ്റ് ഹമ്മല്‍സ് നാലാം മിനുട്ടില്‍ നേടിയ ഗോളില്‍ ബയേണ്‍ ആയിരുന്നു ആദ്യം ലീഡെഡുത്തത്.എന്നാല്‍ നൗസൈര്‍ മസ്രോയിലൂടെ 22-ാംആം മിനുട്ടില്‍ അയാക്‌സ് സമനില ഗോള്‍ കണ്ടെത്തി.രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ സ്കോര്‍ ചെയ്യാനാകാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലതെ ഇറങ്ങിയ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന് തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് യംഗ് ബോയ്സിനെ ആണ് യുവെ തോല്‍പിച്ചത് പൗളോ ഡിബാലയുടെ ഹാട്രിക് മികവിലാണ് യുവന്റസിന്‍റെജയം. അഞ്ച്, 33, 69 മിനിട്ടുകളിലായിരുന്നു ഡിബാലയുടെ ഹാട്രിക്.എഴുപത്തിയെട്ടാം മിനിറ്റില്‍ കമാറ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് യംഗ് ബോയ്സ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട റൊണാള്‍ഡോ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ഹോഫെന്‍ഹൈമിനെ തോല്‍പിച്ചു. ബെല്‍ഫോഡിലിന്‍റെ ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റിയുടെ ജയം. ഒന്നാം മിനിറ്റിലാണ് സിറ്റി ഗോള്‍ വഴങ്ങിയത്.ഏഴാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു.കളി തീരാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ സ്‌പാനിഷ് താരം ഡേവിഡ് സില്‍വിയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ആദ്യ കളിയില്‍ ലിയോണ്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സിറ്റിയെ തോല്‍പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!