എഫ്എ കപ്പ് ചാംപ്യന്മാരെ ഇന്നറിയാം

web desk |  
Published : May 19, 2018, 07:00 AM ISTUpdated : Jun 29, 2018, 04:10 PM IST
എഫ്എ കപ്പ് ചാംപ്യന്മാരെ ഇന്നറിയാം

Synopsis

വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.

ലണ്ടന്‍: എഫ് എ കപ്പ് ചാംപ്യന്മാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി 9.45ന് ചെൽസിയെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. പ്രീമിയർ ലീഗിൽ തിരിച്ചടി നേരിട്ട ചെൽസിക്കും യുണൈറ്റഡിനും അഭിമാനപ്പോരാട്ടമാണ് എഫ് എ കപ്പ് കലാശപ്പോരാട്ടം.  പ്രീമിയർ ലീഗിൽ യുണൈറ്റഡ് രണ്ടും ചെൽസി അഞ്ചും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 

ചെല്‍സി കോച്ച് അന്‍റോണിയോ കോണ്ടേയ്ക്ക് കീഴിൽ ചെൽസിയുടെ അവസാന മത്സരം കൂടിയാണിത്. സ്ട്രൈക്കർ റൊമേലു ലുക്കാക്കു പരുക്ക് മാറിയെത്തുന്നത് യുണൈറ്റഡിന് കരുത്താവും. മാഞ്ചസ്റ്റർ യുണൈറ്റഡ്  12 തവണയും ചെൽസി ഏഴ് തവണയും എഫ് എ കപ്പിൽ ചാംപ്യന്മാരായിട്ടുണ്ട്. ആഴ്സനലനാണ് നിലവിലെ ചാംപ്യന്മമാർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം