ദിദിയർ ദ്രോഗ്ബ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

By Web DeskFirst Published Mar 13, 2018, 6:35 PM IST
Highlights

ദിദിയർ ദ്രോഗ്ബ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

ചെൽസിയുടെ എക്കാലത്തേയും മികച്ച  ഗോൾവേട്ടക്കാരിൽ ഒരാളായിരുന്ന ദിദിയർ ദ്രോഗ്ബ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുകയാണെന്ന് നാൽപതുകാരനായ ദ്രോഗ്ബ പറഞ്ഞു.

ചെൽസിയുടെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഐവറികോസ്റ്റ് താരമായ ദ്രോഗ്ബ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളിൽ 106 കളിയിൽ 65 ഗോളും നേടിയിട്ടുണ്ട്.

click me!