അമേരിക്കന്‍ പുലിക്കുട്ടി പുലിസിച്ചിനെ റാഞ്ചി ചെല്‍സി!

Published : Jan 02, 2019, 08:06 PM ISTUpdated : Jan 02, 2019, 08:14 PM IST
അമേരിക്കന്‍ പുലിക്കുട്ടി പുലിസിച്ചിനെ റാഞ്ചി ചെല്‍സി!

Synopsis

പുലിസിച്ചിനെ 64 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിച്ച് ചെല്‍സി. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് 20കാരനായ താരത്തെ ഇംഗ്ലീഷ് ക്ലബ് റാഞ്ചിയത്.

ചെല്‍സി: അമേരിക്കന്‍ യുവതാരം ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ 64 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിച്ച് ചെല്‍സി. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് 20കാരനായ താരത്തെ ഇംഗ്ലീഷ് ക്ലബ് റാഞ്ചിയത്. എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ലോണില്‍ ബൊറൂസിയയില്‍ താരം കളിക്കും.

കൗമാരക്കാരനായി ജര്‍മനിയിലെത്തിയ പുലിസിച്ച് 80ലേറെ മത്സരങ്ങള്‍ ബൊറൂസിയയില്‍ കളിച്ചു. ഈ സീസണില്‍ ഡോര്‍ട്ട്മുണ്ടിനായി 17 മത്സരങ്ങളില്‍ പുലിസിച്ച് കളിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഡോര്‍ട്ട്മുണ്ടുമായി കരാര്‍ പുതുക്കാന്‍ താരം തയ്യാറായിരുന്നില്ല.

ഇതിഹാസ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമാണെന്ന് പുലിസിച്ച് ചെല്‍സി വെബ്സൈറ്റിനോട് പ്രതികരിച്ചു. ലോകോത്തര താരങ്ങള്‍ക്കൊപ്പം ക്ലബിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഠിനപ്രയത്നം ചെയ്യുമെന്നും പുലിസിച്ച് പറഞ്ഞു. ദേശീയ ടീമില്‍ 23 മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്