നിരാശയും നേട്ടവും; മുഹമ്മദ് അനസിന് മെഡല്‍ നഷ്ടം, ദേശീയ റെക്കോര്‍ഡ്

Web Desk |  
Published : Apr 10, 2018, 05:42 PM ISTUpdated : Jun 08, 2018, 05:52 PM IST
നിരാശയും നേട്ടവും; മുഹമ്മദ് അനസിന് മെഡല്‍ നഷ്ടം, ദേശീയ റെക്കോര്‍ഡ്

Synopsis

മുഹമ്മദ് അനസ് ഫിനിഷ് ചെയ്തത് നാലാമനായി എന്നാല്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ താരത്തിനായി

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ഫൈനലില്‍ 45.31 സെക്കന്‍റില്‍ ഓടി നാലാമനായാണ് അനസ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി തലയെടുപ്പോടെയാണ് അനസ് മടങ്ങുക.

മെഡല്‍ നഷ്ടമായെങ്കിലും ദേശീയ റെക്കോര്‍ഡ്(45.31) സ്ഥാപിക്കാന്‍ മലയാളി താരത്തിനായി. ഹീറ്റ്സില്‍ കരിയറിലെ മികച്ച സമയത്തോടെയാണ് അനസ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. 1958ല്‍ മില്‍ഖാ സിംഗ് 400 മിറ്ററില്‍ സ്വര്‍ണം നേടിയശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു അത്‌ലറ്റ് 400 മീറ്റര്‍ ഫൈനലിന് യോഗ്യത നേടിയത്. ഐസക് മക്‌വാലയാണ് 400 മീറ്ററിലെ ചാമ്പ്യന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം