മെസിയും നമിക്കും അന്‍വര്‍ അലിയുടെ ഈ ഫ്രീ കിക്കിന് മുന്നില്‍; അര്‍ജന്റീനയെ ഞെട്ടിച്ച ഗോള്‍ കാണാം

First Published Aug 6, 2018, 1:18 PM IST
Highlights

സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോളില്‍ 10 പേരുമായി കളിച്ചിട്ടും ലോക ഫുട്ബോളിലെ അതികായരായ അര്‍ജന്റീനയ ഇന്ത്യ കീഴടക്കിയത് മനോഹരമായൊരു ഫ്രീ കിക്ക് ഗോളിലൂടെയായിരുന്നു. ഫുട്ബോളിന്റെ ഏത് തലത്തിലും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന ഗോള്‍ അടിച്ചതാകട്ടെ 68-ാം മിനിട്ടില്‍ ഇന്ത്യയുടെ ലെഫ്റ്റ് ബാക്കായ അന്‍വര്‍ അലിയും. അണ്ടര്‍ 17 ലോകകപ്പ് കളിച്ച ടീമില്‍ അംഗമായിരുന്നു അന്‍വര്‍ അലി.

മാഡ്രിഡ്: സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോളില്‍ 10 പേരുമായി കളിച്ചിട്ടും ലോക ഫുട്ബോളിലെ അതികായരായ അര്‍ജന്റീനയ ഇന്ത്യ കീഴടക്കിയത് മനോഹരമായൊരു ഫ്രീ കിക്ക് ഗോളിലൂടെയായിരുന്നു. ഫുട്ബോളിന്റെ ഏത് തലത്തിലും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന ഗോള്‍ അടിച്ചതാകട്ടെ 68-ാം മിനിട്ടില്‍ ഇന്ത്യയുടെ ലെഫ്റ്റ് ബാക്കായ അന്‍വര്‍ അലിയും. അണ്ടര്‍ 17 ലോകകപ്പ് കളിച്ച ടീമില്‍ അംഗമായിരുന്നു അന്‍വര്‍ അലി.

മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍, ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് കളിച്ച അന്‍വര്‍ അലി ഈ സീസണില്‍ മുംബൈ സിറ്റി എഫ്സിക്കായാണ് കളിക്കുന്നത്. ആറുതവണ അണ്ടര്‍ 20 ലോകകപ്പില്‍ ചാമ്പ്യന്‍മാരായിട്ടുള്ള അര്‍ജന്റീനയെ കീഴടക്കിയ ഇന്ത്യയുടെ പ്രകടനം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാവുമ്പോള്‍ അന്‍വര്‍ അലിയുടെ ഫ്രീ കിക്കും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നാലാം മിനിട്ടില്‍ കോര്‍ണറില്‍ നിന്ന് ദീപക് ടാംഗ്രിയുടെ ഹെഡ്ഡ് ചെയ്ത് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ 68-ാം മിനിട്ടില്‍അ അന്‍വര്‍ അലിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 72-ാം മിനിട്ടിലായിരുന്നു അര്‍ജന്റീനയുട ആശ്വാസഗോള്‍.

ജൂലൈ 29ന് സ്പെയിനിലെ വലന്‍സിയയിലാണ് കോട്ടിഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഒരുപറ്റം യുവതാരങ്ങളും കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 എഎഫ്‌സി കപ്പിനുള്ള യോഗ്യതാ റൗണ്ട്  കളിച്ച ടീമിലെ യുവതാരങ്ങളും അടങ്ങിയ ടീമുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയത്. ആദ്യ മത്സരത്തില്‍ മുര്‍ഷിയ അണ്ടര്‍ 20 ടീമിനോട് 2-0ന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ മൗറീഷ്യയാന അണ്ടര്‍ 20 ടീമിനോട് 3-0ന് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ വെനസ്വേലയെ ഗോള്‍രഹിത സമനിലയി്‍ തളച്ച ഫ്ലോയ്ഡ് പിന്റോ പരിശീലിപ്പിക്കുന്ന ടീം നാലാം മത്സരത്തിലാണ് യൂത്ത് ഫുട്ബോളിലെ വമ്പന്‍ അട്ടിമറികളിലൊന്ന് നടത്തിയത്.

ഇന്ത്യയോട് തോറ്റെങ്കിലും നാലു കളികളില്‍ ഒമ്പത് പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഗ്രൂപ്പ് എയില്‍ പോയന്റ് പട്ടികയില്‍ മുന്നില്‍. നാലു കളികളില്‍ ഒരു ജയവും സമനിലയും അടക്കം നാലു പോയന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഏഴ് പോയന്റുള്ള വെനസ്വേലയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.

click me!