ഡെയ്‌ല്‍ സ്‌റ്റെയ്ന്‍ തിരിച്ചെത്തുന്നു തീതുപ്പും പന്തുമായി

By web deskFirst Published Nov 14, 2017, 10:52 PM IST
Highlights

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ അതിവേഗ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയ്ന്‍ തിരിച്ചെത്തുന്നു. പരിക്കുമൂലം ഒരു വര്‍ഷത്തിലേറെ പുറത്തിരുന്ന ശേഷമാണ് 34കാരനായ സ്‌റ്റെയ്‌ന്‍ മടങ്ങിവരുന്നത്. ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ട്വന്‍റി20 ലീഗില്‍ നൈറ്റ്സിനെതിരായ മത്സരത്തിനുള്ള ടൈറ്റന്‍സ് ടീമില്‍ സ്റ്റെയിനെ ഉള്‍പ്പെടുത്തി. ആല്‍ബി മോര്‍ക്കല്‍ നയിക്കുന്ന ടീമില്‍ എബി ഡിവില്ലേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക് ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളുണ്ട്. 

2016 നവംബറില്‍ ഓസീസിനെതിരെ വാക്ക ടെസ്റ്റിലാണ് സ്റ്റെയിന്‍ അവസാനം കളിച്ചത്. മത്സരത്തിനിടെ ഷോള്‍ഡറിന് പരിക്കേറ്റ സ്‌റ്റെയ്ന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ വിക്കറ്റു് നേടിയ താരമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. സഹതാരമായിരുന്ന ഷോണ്‍ പൊള്ളോക്കിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ അ‍ഞ്ച് വിക്കറ്റുകള്‍ കൂടി മതി സ്‌റ്റെയ്‌ന്.

click me!