
കൊച്ചി: ഐഎസ്എല്ലിലെ അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലകന്‍ ഡേവിഡ് ജെയിംസ് ഉണ്ടാകുമോ എന്ന ആരാധകരുടെ ആകാക്ഷക്ക് മറുപടിയുമായി പരിശീലകന്‍ തന്നെ രംഗത്ത്. അടുത്തവര്‍ഷവും ടീമിനൊപ്പം തുടരാനാണ് തനിക്ക് ആഗ്രമെന്ന് ജെയിംസ് പറഞ്ഞു. ഈ സീസണില്‍ പ്രത്യേക സാഹചര്യത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. കളിക്കാരില്‍ പലരെയും എനിക്കറിയില്ലായിരുന്നു. അവരില്‍ ഭൂരിഭാഗംപേര്‍ക്കും എന്നെയും. അതുകൊണ്ടുതന്നെ എന്നെ പരിശീലകനാക്കിതിനെതിരെ പലയിടത്തു നിന്നും ചോദ്യങ്ങളുണ്ടായി. എന്നാല്‍ എനിക്കൊപ്പമുള്ള പ്രതിഭാധനരുടെ സംഘം എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിച്ചു. അത് ടീമിന്റെ സമീപനത്തിലും മാറ്റം വരുത്തി.
ചെന്നൈയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്എല്ലിലെ എല്ലാ ടീമുകളും മികച്ച പോരാട്ടമാണ് നടത്തിയത്. പോയന്റ് പട്ടികയിലെ സ്ഥാനത്തിനൊന്നും വലിയ പ്രസക്തിയില്ല. ബെര്‍ബറ്റോവ് ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന ഉണര്‍ലും ഊര്‍ജ്ജവുമാണ് പ്രധാനം. കോച്ചിംഗ് ലൈസന്‍സുള്ള ബെര്‍ബ ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു.
സ്വന്തം കാണികള്‍ക്ക് മുന്നിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടമാണ്. ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!