
ജൊഹ്നാസ്ബര്‍ഗ്: സമകാലീന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനെ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ ഏത് സ്കോറും അപ്രാപ്യമല്ലെന്ന് എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും. അതുൊകൊണ്ടുതന്നെ സമകാലീന ക്രിക്കറ്റിലെ കംപ്ലീറ്റ് ബാറ്റ്സ്മാന്‍ എന്ന് ഡിവില്ലിയേഴ്സിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സമകാലീന ക്രിക്കറ്റില്‍ ആരുടെ ബാറ്റിംഗ് കാണാനാനാണ് ഡിവില്ലിയേഴ്സ് ഇഷ്ടപ്പെടുപന്നുണ്ടാവുക എന്നത് കൗതുകമുണര്‍ത്തുന്ന ചോദ്യാമാണ്.
അതിനുള്ള ഉത്തരം പക്ഷെ ഇന്ത്യന്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കും. കാരണം ഡിവില്ലിയേഴ്സിന്റെ ഇഷ്ട ബാറ്റ്സ്മാന്‍ മറ്റാരുമല്ല, നമ്മുടെ വിരാട് കൊഹ്‌ലി തന്നെ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൊഹ്‌ലിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞത്. തീര്‍ന്നില്ല, താന്‍ കണ്ട ഏറ്റനും മികച്ച ടെസ്റ്റ് ഇന്നിംഗ്സ് വീരേന്ദര്‍ സെവാഗിന്റേതാണെന്നും ഡിവില്ലിയേഴ്സ് പറയുന്നു.
2008ലെ ചെന്നൈ ടെസ്റ്റില്‍ സെവാഗ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 319 റണ്‍സാണ് താന്‍ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സെന്ന് എ.ബി പറഞ്ഞു. വീരു റണ്‍സടിക്കുന്നത് തടയാനായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ പോള്‍ ഹാരിസ് തുടര്‍ച്ചയായി ലെഗ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞിട്ടും ക്രീസില്‍ നിന്നിറങ്ങിവന്ന് കവറിന് മുകളിലൂടെ പന്തടിച്ചകറ്റുന്ന വീരുവിന്റെ പ്രകടനം മറക്കാനാവില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!