
മെൽബൺ: ചെന്നൈയില്‍ ഓസീസിനെതിരായ ഇന്ത്യൻ വിജയത്തെ മഴയുടെ പിന്തുണയോടെയുള്ള നേട്ടമെന്നു പരിഹസിച്ച മുൻ ഓസീസ് താരം ഡീൻ ജോൺസിന് ട്വിറ്ററിൽ ഇന്ത്യൻ ആരാധകരുടെ രൂക്ഷവിമർശനം. ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചതിനു പിന്നാലെയായിരുന്നു ജോൺസിന്റെ ട്വിറ്റർ പോസ്റ്റ്.
‘ഇന്ത്യൻ ടീമിനു മത്സരം ജയിക്കാൻ എപ്പോഴും അൽപം മഴയുടെ ആനുകൂല്യം വേണം’ എന്നായിരുന്നു ക്രിക്കറ്റര്‍ കമന്‍റേറ്റര്‍ കൂടിയായ താരത്തിന്‍റെ പോസ്റ്റ്. പിന്നാലെ ഇന്ത്യൻ ആരാധകർ രംഗത്തെത്തി. രണ്ടാമതു ബാറ്റുചെയ്യുന്ന ടീമിനെയാണു സാധാരണ മഴനിയമം തുണയ്ക്കാറുള്ളതെന്നും ഇന്ത്യയോടു തോറ്റത് ഓസീസിന്റെ കഴിവുകേടാണു കാണിക്കുന്നതെന്നും ആരാധകർ തുറന്നടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!