ധോണിക്ക് കീഴില്‍ മലപ്പുറത്തുകാരന്‍ ഐപിഎല്‍ അരങ്ങേറ്റത്തിന്

web desk |  
Published : Apr 30, 2018, 07:40 PM ISTUpdated : Jun 08, 2018, 05:49 PM IST
ധോണിക്ക് കീഴില്‍ മലപ്പുറത്തുകാരന്‍ ഐപിഎല്‍ അരങ്ങേറ്റത്തിന്

Synopsis

ചെന്നൈ നിരയില്‍ മലയാളി താരം കെ.എം. ആസിഫ് ആദ്യ മത്സരത്തിനിറങ്ങും.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ടോസ് നേടിയ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈ നിരയില്‍ മലയാളി താരം കെ.എം. ആസിഫ് ആദ്യ മത്സരത്തിനിറങ്ങും. ദീപക് ചാഹറിന് പകരമായിട്ടാണ് മലപ്പുറത്തുകാരനായ ആസിഫ് കളിക്കുക.  

ആസിഫ് ഉള്‍പ്പെടെ നാല് മാറങ്ങളാണ് ചെന്നൈ വരുത്തിയത്. കരണ്‍ ശര്‍മ, ഫാഫ് ഡു പ്ലെസിസ്, ലുങ്കി എന്‍ഗിഡി എന്നിവര്‍ ചെന്നൈ നിരയില്‍ കളിക്കും. മാറ്റങ്ങളില്ലാതെയാണ് ഡെല്‍ഹി ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നമെന്ന് ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ പറഞ്ഞു. ഐപിഎല്ലില്‍ ഒന്നാം തിരിച്ചുപിടിക്കാനാണ് ചെന്നൈ ശ്രമിക്കുക. ഇന്ന് വിജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പിന്തള്ളി ചെന്നൈയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. 

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും തമ്മിലുള്ള മത്സരം കൂടിയാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവനിരയെ ഒരുക്കുന്നത് പോണ്ടിങ്ങാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബെല്ലിംഗ്ഹാമിന് ഇരട്ട ഗോള്‍; നോര്‍വേയുടെ വെല്ലുവിലി മറികടന്ന് ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍
'സഞ്ജു മികച്ച താരം'; സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ശ്രേയസ്