പേരുമാറ്റത്തിന്‌ പിന്നാലെ പുതിയ ജേഴ്‌സിയുമായി ഡെല്‍ഹി കാപിറ്റല്‍സ്

Published : Feb 23, 2019, 06:58 PM ISTUpdated : Feb 23, 2019, 07:00 PM IST
പേരുമാറ്റത്തിന്‌ പിന്നാലെ പുതിയ ജേഴ്‌സിയുമായി ഡെല്‍ഹി കാപിറ്റല്‍സ്

Synopsis

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡെല്‍ഹി കാപിറ്റല്‍സ് പുതിയ പേര് സ്വീകരിച്ചത്. നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നായിരുന്നു പേര്. പേരിനൊപ്പം ടീമിന്റെ ജേഴ്‌സി കൂടി മാറ്റിയിരിക്കുകയാണ് ഡെല്‍ഹി.

ദില്ലി: കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡെല്‍ഹി കാപിറ്റല്‍സ് പുതിയ പേര് സ്വീകരിച്ചത്. നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നായിരുന്നു പേര്. പേരിനൊപ്പം ടീമിന്റെ ജേഴ്‌സി കൂടി മാറ്റിയിരിക്കുകയാണ് ഡെല്‍ഹി. ഐപിഎല്ലിന് 30ല്‍ താഴെ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഡല്‍ഹി പുതിയ ജേഴ്‌സിയുമായെത്തിയത്. 

പുതിയ ജേഴ്‌സിയില്‍ നേരത്തെ ഉണ്ടായിരുന്ന ചുവന്ന നിറം മിക്കവാറും ഒഴിവാക്കിയെന്ന് തന്നെ പറയാം. നീലയ്ക്ക് പ്രാധാന്യം നല്‍കിയാണ് ജേഴ്‌സി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൈകളില്‍ കടും നീലയും മറ്റു ഭാഗങ്ങളില്‍ നീല ഷെയ്ഡുകളും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫ്രാഞ്ചൈസി ജേഴ്‌സി അവതരിപ്പിച്ചത്. ഡല്‍ഹി ടീമില്‍ കളിക്കുന്ന മിക്കവാറും ഇന്ത്യന്‍ താരങ്ങളെല്ലാം അവതരണ ചടങ്ങില്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്