റാഞ്ചിയില്‍ കളി കാണാന്‍ ഒടുവില്‍ ധോണിയെത്തി

By Web DeskFirst Published Mar 20, 2017, 9:45 AM IST
Highlights

റാഞ്ചി: സ്വന്തം നാട്ടില്‍ ടീം ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുമ്പോള്‍ ധോണിക്ക് വരാതിരിക്കാന്‍ കഴിയുമോ ?. റാഞ്ചി ആദ്യാമായി ആതിഥ്യമരുളിയ ടെസ്റ്റ് മത്സരം കാണാന്‍ ഒടുവില്‍ മുന്‍ ഇന്ത്യന്‍ നായകനെത്തി. ടെസ്റ്റിന്റെ അഞ്ചാം ദിനം അവസാന സെഷന്‍ കാണാനാണ് ധോണി എത്തിയത്.

റാഞ്ചിയില്‍ ടെസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ ധോണിയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി കളിക്കുന്നതിനാല്‍ ധോണിക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ധോണി തകര്‍ത്തടിച്ചിട്ടും ജാര്‍ഖണ്ഡ് സെമിയില്‍ ബംഗാളിനോട് തോറ്റ് മടങ്ങിയിരുന്നു. അവസാന ദിവസം ഇന്ത്യന്‍ ജയം പ്രതീക്ഷിച്ചാണ് ധോണി എത്തിയതെങ്കിലും ഓസ്ട്രേലിയയുടെ പ്രതിരോധത്തിന് മുന്നില്‍ ഇന്ത്യന്‍ ജയപ്രതീക്ഷകള്‍ ഒലിച്ചുപോയി.

Look who's come to watch the game #INDvAUS pic.twitter.com/vtpIwDvRXg

— BCCI (@BCCI) March 20, 2017

മത്സരത്തിന് മുമ്പ് പിച്ചുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ധോണിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്പിന്നിനെയോ പേസിനെയോ അമിതമായി തുണയ്ക്കാതിരുന്ന പിച്ചില്‍ വിജയം മാത്രം ഇന്ത്യയ്ക്കൊപ്പം വന്നില്ല.

 

click me!