ധോണി ഏറ്റവും വെറുക്കുന്ന ദിനം, ഡിസംബര്‍ 23

By Web DeskFirst Published Dec 23, 2017, 7:13 PM IST
Highlights

ദില്ലി: 2004 ഡിസംബർ 23 നായിരുന്നു ഇന്ത്യൻ ടീമിലേക്കുളള ധോണിയുടെ വരവ്. എന്നാല്‍ ധോണി ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് അത്. അതിനാല്‍ തന്നെ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ദിനവും അത് തന്നെ. 2004 ഡിസംബർ 23 ന് ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മൽസരത്തിലാണ് ധോണിയുടെ അരങ്ങേറ്റം. നീട്ടി വളർത്തിയ മുടിയുമായി എത്തിയ ബാറ്റ്സ്മാനെ കണ്ട് കാണികൾ ആദ്യമൊന്ന് അമ്പരന്നു. 

ഒരുപാട് സ്വപ്നങ്ങളുമായി ക്രീസിലെത്തിയ ധോണി ആദ്യ ബോളിൽതന്നെ റണ്‍ ഔട്ടായി. അന്ന് പുറത്തായെങ്കിലും തന്റെ 5-ാമത് ഏകദിന മൽസരത്തിൽ ധോണി ശക്തമായ തിരിച്ചു വരവ് നടത്തി. വിശാഖപട്ടണത്ത് നടന്ന മൽസരത്തിൽ ധോണി സെഞ്ചുറി (148) നേടി. പിന്നെ അങ്ങോട്ട് ധോണി യുഗമായിരുന്നു. 

അധികം വൈകാതെ ഇന്ത്യൻ നായക സ്ഥാനത്തേക്ക് ധോണിയെത്തി. ഇന്ത്യൻ നായക സ്ഥാനം ധോണിയുടെ കൈകളിൽ ഭദ്രമായിരുന്നു. ധോണിയുടെ കീഴിൽ ‍ർഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് (2007) കിരീടം നേടി. 28 വർഷത്തിനുശേഷം ഇന്ത്യ 2011 ൽ ലോകകപ്പ് കിരീടം ചൂടിയതും ധോണിയുടെ നായകത്വത്തിൽ. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.

click me!