10,000 ക്ലബിലേക്ക് എം.എസ് ധോണി

Published : Dec 12, 2017, 08:08 PM ISTUpdated : Oct 05, 2018, 12:17 AM IST
10,000 ക്ലബിലേക്ക് എം.എസ് ധോണി

Synopsis

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്ക്കുന്ന നാലാമത്തെ കളിക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് ഇനി വേണ്ടത് 109 റണ്‍സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 310 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി 267 ഇന്നിംഗ്‌സുകളില്‍ നിന്നായി 9891 റണ്‍സാണ് നേടിയിട്ടുള്ളത്. 

109 റണ്‍സ് കൂടി നേടിയാല്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാം. ഇതോടെ സച്ചിന്‍,ഗാംഗുലി,ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം 10,000 റണ്‍ ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരിക്കും ധോണി. 

259 ഇന്നിംഗ്‌സുകളില്‍ നിന്നായി 10,000 റണ്‍സ് നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ക്രിക്കറ്റ് താരം. സൗരവ് ഗാംഗുലി(263), റിക്കി പോണ്ടിംഗ്(266), കാലിസ്(272) എന്നിവരാണ് സച്ചിന് പിറകില്‍. 

36-കാരനായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുള്ള (51.78) നാലാമത്തെ താരമാണ്. വിരാട് കോലി (55.74), എബി ഡിവില്ലേഴ്‌സ് (54.06), എം.എസ്.ബെവന്‍(53.58) എന്നിവരാണ് ധോണിക്ക് മുന്നില്‍.2017-ല്‍ ഇതുവരെ 781 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. കോലി (1460), രോഹിത് ശര്‍മ(1078),ശിഖര്‍ ധവാന്‍ (792) എന്നിവരാണ് ധോണിയേക്കാള്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം