
മിലാന്‍: അണ്ടര്‍-17 ഫുട്ബോളില്‍ ഇന്ത്യ കഴിഞ്ഞദിവസം ഇറ്റലിയെ കീഴടക്കിയ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം ആഘോഷമാക്കിയിരുന്നു. അതിലൊരു മലയാളിയുടെ ഗോള്‍ കൂടി ഉണ്ടായിരുന്നുവെന്നത് കേരളത്തെയും സന്തോഷിപ്പിച്ചു. സെലിബ്രിറ്റികളടക്കം ഇന്ത്യന്‍ വിജയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യ യഥാര്‍ഥത്തില്‍ ഇറ്റലിയുടെ ദേശീയ അണ്ടര്‍ 17 ടീമിനെതന്നെയാണോ കീഴടക്കിയത്. അല്ലെന്നാണ് ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറ്റാലിയന്‍ അണ്ടര്‍-17 ലീഗായ ലീഗാ പ്രോ യു-17 നില്‍ കളിക്കുന്നവരടങ്ങിയ ടീമിനെയാണ് ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ലീഗാ പ്രോ യു-17നില്‍ മൂന്നും നാലും ഡിവിഷനിലുള്ള യുവതാരങ്ങളാണ് കളിക്കുന്നത്. ഇക്കാര്യം ലീഗാ പ്രോയുടെയും ക്ലബ്ബുകളുടെയും ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ വാര്‍ത്തകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതില്‍ പറയുന്നത് ലീഗില്‍ കളിക്കുന്നവരുടെ സംഘടമടങ്ങിയ ടീമിനയാണ് ഇന്ത്യ തോല്‍പ്പിച്ചതെന്നാണ്.
എന്നാല്‍ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പറയുന്നത് ഇന്ത്യ തോല്‍പ്പിച്ചത് ഇറ്റാലിയന്‍ ദേശീയ അണ്ടര്‍-17 ടീമിനെതന്നെയാണെന്നാണ്. ഇന്ത്യന്‍ ഫുട്ബോളിലെ ചരിത്ര നിമിഷമെന്നും വിജയത്തെ ഫെഡറേഷന്‍ വിശേഷിപ്പിക്കുന്നു. എന്നാല്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വെബ്സൈറ്റില്‍ മത്സരത്തിന് മുമ്പോ ശേഷമോ ഇത്തരമൊരു സൗഹൃദമത്സരം നടന്നതിനെക്കുറിച്ചോ വാര്‍ത്തകളില്ല.
താഴെ പറയുന്ന ക്ലബ്ബുകളിലെ താരങ്ങളാണ് ഇന്ത്യക്കെതിരായ സൗഹൃദമത്സരത്തില്‍ ഇറ്റലിക്കായി കളിച്ചത്.
Federico Brancolini – Modena, Edoardo Corvi – Parma, Francesco Micheli – Albinoleffe, Simone Della Morte – Lucchese, Davide Missaglia – Cremonese, Marco Ruggero – Padova, Antonio Vitale – Modena, Nicolo Maffini – Carrarese, Alessio Gianneschi - Robur Siena, Antonio Marrone - Juve Stabia, Matteo Bertollo - Bassano Virtus, Michael Fibiano - Juve Stabia, Alberto Maroni – Mantova, Alessandro Ramello – Alessandria, Alessandro Galeandro – Albinoleffe, Davide Rosso – Padova, Davide Rodolfi – Albinoleffe, Alessandro Davitti – Modena.
ഡാനിയേല അരിഗോണിയാണ് ടീമിന്റ ഹെഡ് കോച്ച്. എന്നാല്‍ ഇറ്റാലിയന്‍ ദേശീയ അണ്ടര്‍ 17 ടീമിന്റെ പരിശീലകനാകട്ടെ എമിലിയാനോ ബിജിക്കയാണ്.
ഇനി മെയ് 19ന് അവസാനിച്ച യൂറോ അണ്ടര്‍-17 ടൂര്‍ണമെന്റില്‍ കളിച്ച ഇറ്റാലിയന്‍ ടീം അംഗങ്ങളെക്കൂടി അറിയുക.
Simone Ghidotti – Fiorentina, Marco Carnesecchi – Cesena, Raoul Bellanova – AC Milan, Antonio Candela – Spezia, Matteo Anzolin – Vicenza, Davide Bettella - Inter Milan, Alex Campeol - AC Milan, Gabriele Bellodi – AC Milan, Andrea Rizzo Pinna – Atalanta, Elia Visconti – Inter Milan, Fabrizio Caligara – Juventus, Roberto Biancu – Cagliari, Hans Nicolussi Caviglia – Juventus, Emanuel Vignato – Chievo, Manolo Portanova – Lazio, Moise Kean – Juventus, Davide Merola – Inter Milan, Pietro Pellegri – Genoa.
ഇറ്റാലിയന്‍ ദേശീയ അണ്ടര്‍ 17 ടീമിനെ ഇന്ത്യ തോല്‍പ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇമ്മാനുവല്‍ ഗ്വിലിയാനേല്ലി ആശ്ചര്യം പ്രകടിപ്പിച്ചു. ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ഈ മത്സരത്തെക്കുറിച്ച് യാതൊന്നുമില്ലെന്നും ലീഗാ പ്രോ താരങ്ങളുമായാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം കളിച്ചതെന്നും അദ്ദേഹം പറയുന്നു. മെയ് 23ന് ലീഗാ പ്രോ ടീം അംഗങ്ങളടങ്ങിയ ടീമുമായി കളിക്കുമെന്ന് ലീഗാ പ്രോയുടെ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന അല്‍ബിനോലെഫി ക്ലബ്ബിന്റെ വെബ്സൈറ്റിലും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!