ചരിത്ര നേട്ടം സ്വന്തമാക്കി ദിപ കര്‍മാകര്‍

Web Desk |  
Published : Jul 08, 2018, 11:50 PM ISTUpdated : Oct 02, 2018, 06:46 AM IST
ചരിത്ര നേട്ടം സ്വന്തമാക്കി ദിപ കര്‍മാകര്‍

Synopsis

ജിംനാസ്റ്റിക്‌സ് ലോക ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തിലാണ് സ്വര്‍ണ നേട്ടവുമായി ദിപ തിളങ്ങിയത്. 

ന്യൂഡല്‍ഹി: പരിക്കിന് തിരിച്ചെത്തിയ ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാകറിന് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ സ്വര്‍ണം. ജിംനാസ്റ്റിക്‌സ് ലോക ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തിലാണ് സ്വര്‍ണ നേട്ടവുമായി ദിപ തിളങ്ങിയത്. 

തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന മത്സരത്തില്‍ 14.150 പോയിന്റുമായാണ് ദിപ സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യത റൗണ്ടില്‍ 13.400 പോയിന്റും ദിപ നേടിയിരുന്നു. ലോക ചലഞ്ച് കപ്പില്‍ ദിപയുടെ ആദ്യ സ്വര്‍ണമാണിത്. ഇതേയിനത്തില്‍ റിയൊ ഒളിംപിക്‌സില്‍ മത്സരിച്ച ദിപ നാലാം സ്ഥാനത്തായിരുന്നു. 

റിയോ ഒളിമ്പിക്‌സിനു ശേഷം പരിക്കേറ്റ താരം ഏറെക്കാലത്തിനു ശേഷമാണ് തിരികെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സമയത്തിന്റെ പ്രശ്‌നമാണ്, എല്ലാം ശരിയാകും'; റിയാന്‍ പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്
മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു; ഗുജറാത്തിനെതിരെ രോഹിത് കളിച്ചേക്കും