ദ്യോക്കോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്

Web Desk |  
Published : Jul 14, 2018, 09:00 PM ISTUpdated : Oct 04, 2018, 02:49 PM IST
ദ്യോക്കോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്

Synopsis

വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ഫൈനലില്‍ ഇടം നേടി.

ലണ്ടന്‍: ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലേക്ക് നോവാക് ദ്യോക്കോവിച്ചിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ഫൈനലില്‍ ഇടം നേടി. സ്‌കോര്‍ 6-4 3-6 7-6 3-6 10-8. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെര്‍ബിയക്കാരന്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ് ദ്യോക്കോയുടെ എതിരാളി. 

ഇന്നലെ സമയക്കുറവ് കാരണം കളിനിര്‍ത്തുമ്പോള്‍ ദ്യോക്കോവിച്ച് ഒന്നും മൂന്നും സെറ്റുകള്‍ നേടിയിരുന്നു. രണ്ടാം സെറ്റ് നദാലും നേടി. ഇന്ന് കളി തുടര്‍ന്നപ്പോള്‍ നാലാം സെറ്റില്‍ നദാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. സെറ്റ് 3-6ന് നേടി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക്.

നിര്‍ണായക സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. മറ്റൊരു ദൈര്‍ഘ്യമേറിയ മത്സരത്തിന്റെ സൂചനയെല്ലാം കാണിച്ചെങ്കിലും മത്സരം ദ്യോക്കോവിനൊപ്പം നിന്നു. നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് മത്സരം സ്വന്തമാക്കി. 23 എയ്‌സുകളാണ് ദ്യോക്കോ തൊടുത്തത്. നദാല്‍ എട്ടും. ഇരുവരും നാല് വീതം നാല് ഇരട്ട പിഴവ് വരുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിന്നല്‍ സ്റ്റമ്പിംഗുമായി ധ്രുവ് ജൂറല്‍; സീസണിലെ ഏറ്റവും മികച്ചത്? അമ്പരപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍
കുല്‍ദീപ് യാദവിനെ മറികടന്ന വരുണ്‍ ചക്രവര്‍ത്തി; ടി20യില്‍ വേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍