വിം​ബി​ൾ​ഡ​ണി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ന്നു; ജോ​ക്കോ​വി​ച്ചും,മുറെയും പുറത്ത്

Published : Jul 13, 2017, 01:36 AM ISTUpdated : Oct 04, 2018, 10:35 PM IST
വിം​ബി​ൾ​ഡ​ണി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ന്നു; ജോ​ക്കോ​വി​ച്ചും,മുറെയും പുറത്ത്

Synopsis

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ന്ന​ത് തു​ട​രു​ന്നു. ലോ​ക നാ​ലാം ന​മ്പ​ർ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ർ‌​ട്ട​ർ ഫൈ​ന​ലി​നി​ടെ പ​രി​ക്കേ​റ്റ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് 30 കാ​ര​നാ​യ സെ​ർ​ബി​യ​ൻ താ​രം ക​ളം​വി​ട്ട​ത്. ജോ​ക്കോ​വി​ച്ച് പി​ൻ​മാ​റി​യ​തോ​ടെ എ​തി​രാ​ളി ചെ​ക്ക് താ​രം ടോ​മാ​സ് ബെ​ർ‌​ഡി​ക് സെ​മി​യി​ൽ ക​ട​ന്നു.

ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ 7-6 (7-2) ജോ​ക്കോ​വി​ച്ചി​ന് ന​ഷ്ട​മാ​യി​രു​ന്നു. ര​ണ്ടാം സെ​റ്റി​ൽ 2-0 ന് ​പി​ന്നി​ൽ​നി​ക്കു​മ്പോ​ഴാ​യി​രു​ന്നു പി​ൻ​മാ​റ്റം.  തോ​ളി​നേ​റ്റ പ​രി​ക്കാ​ണ് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി​യ​ത്. ഈ ​മ​ത്സ​രം ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ജോ​ക്കോ​വി​ച്ചി​ന് ലോ​ക റാ​ങ്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. 

നേരത്തെ വ​മ്പ​ൻ അ​ട്ടി​മ​റിയില്‍. നി​ല​വി​ലെ ചാ​മ്പ്യ​ൻ ആ​ൻ​ഡി മു​റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ 24-മത്തെ സീ​ഡ് സാം ​ക്വ​റി ബ്രി​ട്ടീ​ഷ് താ​ര​ത്തെ മ​റി​ക​ട​ന്ന് സെ​മി​യി​ൽ ക​ട​ന്നു.  ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് സാം ​ക്വ​റി വി​ജ​യി​ച്ച​ത്. 2009 ൽ ​ആ​ൻ​ഡി റോ​ഡി​ക്ക് ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യി​ൽ ക​ട​ന്ന ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ താ​രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. സ്കോ​ർ: 3-6, 6-4, 6-7 (4-7), 6-1, 6-1.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം ജ​യി​ച്ച മു​റെ​ക്ക് ര​ണ്ടാം സെ​റ്റി​ൽ അ​ടി​പ​ത​റി. ഇ​തോ​ടെ മൂ​ന്നാം സെ​റ്റി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ക​ണ്ട​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടൈ​ബ്രേ​ക്ക​റി​ൽ മു​റെ മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ 30 കാ​ര​നാ​യ മു​റെ​യെ ദീ​ർ​ഘ​മാ​യ സെ​റ്റ് ക്ഷീ​ണി​പ്പി​ച്ചു. 

നി​ർ​ണാ​യ​ക​മാ​യ നാ​ലും അ​ഞ്ചും സെ​റ്റു​ക​ളി​ൽ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​ണ് പ​ച്ച​പ്പു​ൽ മൈ​താനം കണ്ടത്. അ​വ​സാ​ന ര​ണ്ടു സെ​റ്റു​ക​ളി​ൽ അ​നാ​യാ​സ​മാ​യാ​ണ് മു​റെ തോ​ൽ​വി സ​മ്മ​തി​ച്ച​ത്. തോ​ൽ​വി​യോ​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി ന​വോ​ക് ജോ​ക്കോ​വി​ച്ചി​ന് ബ്രി​ട്ടീ​ഷ് താ​രം കൈ​മാ​റേ​ണ്ടി​വ​ന്നേ​ക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്