ഡര്‍ബന്‍ ടെസ്റ്റ് വിവാദം: മുന്‍ താരങ്ങള്‍ തമ്മില്‍ വാക്പോര്

Web Desk |  
Published : Mar 06, 2018, 12:21 PM ISTUpdated : Jun 08, 2018, 05:43 PM IST
ഡര്‍ബന്‍ ടെസ്റ്റ് വിവാദം: മുന്‍ താരങ്ങള്‍ തമ്മില്‍ വാക്പോര്

Synopsis

ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനിടയില്‍ നടന്ന സംഭവം ക്രിക്കറ്റ് ലോകത്ത് വിവാദമായി പുകയുന്നു

ഡര്‍ബന്‍: ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനിടയില്‍ നടന്ന സംഭവം ക്രിക്കറ്റ് ലോകത്ത് വിവാദമായി പുകയുന്നു. ഇതിന്‍റെ പേരില്‍ ഇപ്പോള്‍ സീനിയര്‍ താരങ്ങള്‍ തന്നെയാണ് തമ്മില്‍ വാക്പോര് ആരംഭിച്ചിരിക്കുന്നത്. ഓസീസിന്‍റെ ദക്ഷിണാഫ്രിക്കന്‍ പാര്യടനത്തിലെ ആദ്യ ടെസ്റ്റാണ് സംഭവ ബഹുലമായ സ്ഥിതിക്ക് അടിസ്ഥാനം. ടെസ്റ്റില്‍ ഓസീസ് സീനിയര്‍ താരം ഡേവിഡ് വാര്‍ണര്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നു. അതിന് പിന്നാലെ , റണ്ണൗട്ടില്‍ നിന്ന് രക്ഷ നേടാന്‍ ചാടിവീണ എബി ഡിവില്ലിയേഴ്‌സിന്റെ ദേഹത്തേക്ക് നഥാന്‍ ലിയോണ്‍ പന്തിട്ടതും വിവാദമായി.

വന്‍ പ്രതിഷേധം ഏറ്റു വാങ്ങിയ ഒസീസ് താരം നതാന്‍ ലിയോണിന്‍റെ നടപടിക്കെതിരെ ഐസിസി ശിക്ഷ നല്‍കി.  നതാന്‍ ലിയോണ്‍ സംഭവത്തില്‍ മാപ്പും പറഞ്ഞു.  അതിന് പിന്നാലെയാണ് ഓസീസ് താരങ്ങളെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് രംഗത്ത് വന്നിരിക്കുകയാണ്.
വിജയത്തിലേക്ക് നീങ്ങിയ ഓസീസ് താരങ്ങള്‍ മാന്യതവിട്ട് കളിയാണ് നടത്തിയത്. ലിയോണൊക്കെ മുതിര്‍ന്ന താരങ്ങളാണ്. എനിക്ക് തോന്നുന്നത് അദ്ദേഹം അതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുമെന്നാണ്. 

വാര്‍ണറെ ഞങ്ങള്‍ കുറേക്കാലമായി കാണുന്നുണ്ട്. അയാളെ മൈന്‍റെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അയാള്‍ ഇടയ്‌ക്കൊക്കെ മണ്ടനാണ്. അയാളെ അയാളുടെ വഴിക്ക് വിടുന്നതാണ് നല്ലത്’ൃ സമിത്ത് പറഞ്ഞു.

എന്നാല്‍ സ്മിത്തിന്‍റെ ഈ വാക്കുകള്‍ ഓസീസ് മുന്‍താരം ആദം ഗില്‍ക്രിസ്റ്റിനെ ചൊടിപ്പിച്ചു, ഡര്‍ബനില്‍ നടന്നത് തികച്ചും മോശം സംഭവങ്ങളാണ്. വാര്‍ണര്‍ക്കെതിരെ വളരെ മോശമായ എന്തെങ്കിലും പറയാതെ അദ്ദേഹം അങ്ങനെ പെരുമാറില്ല. ഇത് നല്ലതല്ല, ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചു. ഉടനെ തന്നെ സ്മിത്തിന്റെ മറുപടി ട്വീറ്റും എത്തി.

ഗില്‍ക്രിസ്റ്റ്, വാര്‍ണര്‍ ഇവരൊക്കെ പലപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകടന്ന് പെരുമാറുന്നവരാണ്. ആരെങ്കിലും അതിനെ എതിര്‍ത്താല്‍ അതിശയിക്കാനൊന്നും ഇല്ല. തന്‍റെ പെരുമാറ്റത്തില്‍ സന്തോഷിക്കുന്നവര്‍ അതിനുളള മറുപടിയും ഏറ്റുവാങ്ങണം. ഇരുവശത്തും അങ്ങനെ തന്നെ പക്ഷെ സമ്മതിക്കുന്നു, ഇത് നല്ലതല്ല സ്മിത്ത് മറുപടി നല്‍കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
തകര്‍ച്ചയില്‍ നിന്ന് കരകയറി മധ്യ പ്രദേശ്; വിജയ് ഹസാരെയില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം