Latest Videos

വിമര്‍ശങ്ങള്‍ വേറെ; അതിനിടയില്‍ പാകിസ്ഥാനെ ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

By Web TeamFirst Published Oct 2, 2018, 6:12 PM IST
Highlights
  • വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായത് തന്നെ കാരണം. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് ഫേവറൈറ്റ്‌സായിരുന്നു അവര്‍. എന്നാല്‍ ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്.

വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായത് തന്നെ കാരണം. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് ഫേവറൈറ്റ്‌സായിരുന്നു അവര്‍. എന്നാല്‍ ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. അതിനിടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഒഫിഷ്യല്‍ പേജ് വഴി അവര്‍ പാക്കിസ്ഥാനെ ട്രോളിയത്. 

അടുത്ത വര്‍ഷം പാകിസ്ഥാന് ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. മെയ് അഞ്ച് മുതല്‍ 19 വരെയാണ് പര്യടനം. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യുമാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് കളിക്കുക. മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഈമാസം 10 മുതല്‍ വിറ്റ് തുടങ്ങും. ടിക്കറ്റ് വില്‍പ്പനയുടെ ഭാഗമായിട്ടാണ് ഇസിബിയുടെ ഫേസ്ബുക്ക് പേജ് പാകിസ്ഥാനെ പരിഹസിച്ചത്. 

ഒരു വീഡിയോ വഴിയാണ് സംഭവം. ട്രന്‍ഡ് ബ്രിഡ്ജില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് നേടിയ ലോക റെക്കോഡ് സ്‌കോറായ 481 റണ്‍സ് ആരും മറന്നുകാണില്ല. ആ മത്സരത്തിന്റെ വീഡിയോ  പങ്കുവച്ചാണ് ഇസിബി ട്രോളുണ്ടാക്കിയത്. അതില്‍ ഒരു ക്യാപ്ഷനും വച്ചിരിക്കുന്നു, അതിങ്ങനെ.. 'ഏകദിനത്തില്‍ നമ്മള്‍ 500 റണ്‍സ് നേടുമോ..? 2019ല്‍ പാക്കിസ്ഥാനെതിരായ ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഒക്‌റ്റോബര്‍ 10ന് ആരംഭിക്കും...' ഇതായിരുന്നു വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

ഇതില്‍ വളരെ രസകരമായ സംഭവം കൂടിയുണ്ട്. ഇതേ ഗ്രൗണ്ടില്‍  നേരത്തെ മറ്റൊരു ഏകദിനത്തില്‍ പാകിസ്ഥാനെതിരേ ആതിഥേയര്‍ 444 റണ്‍സ് നേടിയിരുന്നു. പിന്നീടാണ് ഓസീസിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ഈ റെക്കോഡ് മറികടന്നത്. അതും ഇതേ വേദിയില്‍, മാസങ്ങളുടെ വ്യത്യാസത്തില്‍. പാക്കിസ്ഥാനെതിരേ ഇതേ വേദിയില്‍ ഇനിയും മത്സരമുണ്ട്. ആ മത്സരത്തില്‍ നമ്മള്‍ 500 റണ്‍സ് നേടുമോയെന്നാണ് ഇസിബി ഫേസ്ബുക്ക് പേജിന്റെ ചോദ്യം. എന്തായാലും ട്രോള് ക്രിക്കറ്റ് ലോകം ഏറ്റെടുത്ത് കഴിഞ്ഞു.

click me!