എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം

Published : Aug 01, 2018, 03:25 PM ISTUpdated : Aug 01, 2018, 03:40 PM IST
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം

Synopsis

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.  

ബെര്‍മിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. എഡ്ജ്ബാസറ്റണിലാണ് ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് ഇരുവരും കളിക്കുക. 

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പൂജാരജയ്ക്ക് കെ.എല്‍. രാഹുല്‍ കളിക്കും. മുരളി വിജയ്- ശിഖര്‍ ധവാന്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യും. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ പേസര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍. അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

ഇന്ത്യന്‍ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം