
ബാഴ്‌സലോണ: കോപ്പാ ഡെല്‍ റേ ഫുട്ബോളില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ആദ്യപാദ സെമിഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ പോരിനിറങ്ങും. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.
നായകന്‍ ലിയോണല്‍ മെസിയുടെ പരുക്കാണ് ബാഴ്‌സലോണയെ അലട്ടുന്നത്. ഒക്ടബോറില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ ഒന്നിനെതിരെ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു. എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്‌സയും ഇതുവരെ 272 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ബാഴ്സ 113 കളിയിലും റയല്‍ 99 കളിയിലും ജയിച്ചു. 60 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!