
പാരീസ്: അര്‍ജന്റൈന്‍ ഫുട്ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനം തകര്‍ന്നതായി കണ്ടെത്തി. കാര്‍ഡിഫ് സിറ്റിക്ക് കളിക്കുവാന്‍ കരാര്‍ ഒപ്പിട്ടശേഷം ഫ്രാന്‍സില്‍ നിന്നു ഇരട്ട സീറ്റുള്ള ചെറുവിമാനത്തില്‍ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുന്ന സമയം കാണാതായ വിമാന അവശിഷ്ട്ടങ്ങള്‍ ഫ്രഞ്ച് തീരമായ നോര്‍മണ്ടിയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ താരം അപകടത്തില്‍ പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. നേരത്തെ താരത്തിന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വീണ്ടും തുടരുകയായിരുന്നു.
നേരത്തെ, നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെയോ വിമാനത്തില്‍ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താന്‍ ആയിരുന്നില്ല. ഇതുവരെ നാന്റെസ് ക്ലബികായിരുന്നു സലാ കളിച്ചിരുന്നത്. ക്ലബിനായി 117 മത്സരങ്ങളില്‍ 42 ഗോളുകള്‍ താര നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!